കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം കായം നിർമ്മാണം

കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം കായം നിർമ്മാണം

കോവിഡ് പ്രതിസന്ധിയിൽ വരുമാനം ഉണ്ടാക്കാനായി പാടുപെടുകയാണ് പലരും. ഈ സമയത്ത് സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുന്നവരും കുറവല്ല. കുറഞ്ഞ മുതൽ മുടക്കിൽ നേട്ടം ഉണ്ടാക്കാൻ കഴിയുന്ന സംരംഭങ്ങളെ കുറിച്ചാണ് എല്ലാവരും തിരയുന്നത്. അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പല വിഭവങ്ങളും തദ്ദേശീയമായി ഉദ്പാദിപ്പിച്ച് നേട്ടം കൊയ്യാനാകും. പാർട്ടൈം ജോലി ചെയ്യുന്നവർക്കും, വീട്ടമ്മമാർക്കും ചെയ്യാൻ കഴിയുന്ന സംരംഭമാണ് പെരും കായം നിർമ്മാണം.

പെരും കായം നിർമ്മാണം അന്യസംസ്ഥാനങ്ങളിലാണ് നടക്കുന്നത്. കറികൾക്കും മസാലകൾക്കും അച്ചാർ ഉണ്ടാക്കുന്നതിനുമൊക്കെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കായം. കേരളത്തിൽ കായത്തിന്റെ ഉപഭോഗം വളരെ കൂടുതലാണ്. ഈ സാധ്യത പ്രയോജനപ്പെടുത്തി കൊണ്ട് കായം നിർമ്മാണം ആരംഭിക്കാവുന്നതാണ്. ചെറിയ മുതൽ മുടക്ക് മതി എന്നതും ഈ വ്യവസായത്തിന്റെ പ്രത്യേകതയാണ്. തുടക്കത്തിൽ ഒരു ലക്ഷത്തോളം രൂപ മുടക്കിയാൽ കായം നിർമ്മാണത്തിന്റെ ഒരു യൂണിറ്റ് നമുക്ക് തുടങ്ങാനാകും. 18 മാസത്തോളം കേടു കൂടാതെ സൂക്ഷിക്കാൻ കഴിയുമെന്നതിനാൽ വിപണി സാധ്യതയും ഉണ്ട്. വിതരണക്കാരെ കണ്ടെത്തുക എന്നതാണ് പ്രധാനം. സംസ്ഥാനത്തിന്റെ സ്വന്തം കായം അല്ലെങ്കിൽ കായപ്പൊടി എന്ന നിലയിൽ മാർക്കറ്റ് കണ്ടെത്താനും സാധിക്കും. വിതരണക്കാരെ കണ്ടെത്തുന്നതിനൊപ്പം മൊത്ത വ്യാപാരികൾക്ക് നേരിട്ട് എത്തിക്കുന്ന രീതിയും പരീക്ഷിക്കണം.

ഇതു കൂടാതെ ഉൽപ്പാദകനിൽ നിന്ന് നേരിട്ട് എത്തിക്കാവുന്ന രീതിയും കൂടുതൽ ഗുണം ചെയ്യും. ഇത് കൂടുതൽ ലാഭം നേടുന്നതിന് കാരണമാകും. റസ്റ്റോറന്റുകളിൽ എത്തിച്ചു കൊടുക്കാനുളള സംവിധാനവും ഗുണം ചെയ്യും. അഫ്ഗാനിസ്ഥാനിൽ വളരുന്ന അസഫോയിടറ്റഡ എന്ന ചെടിയിൽ നിന്നാണ് കായം നിർമ്മിക്കുന്നത്. ഇത് പേസ്റ്റ് രൂപത്തിലും, പൊടി രൂപത്തിലും വിപണിയിൽ ലഭ്യമാണ്. കായം പൗഡർ നിർമ്മിക്കുന്നതിനായി വൃത്തിയാക്കിയ ഗോതമ്പ് പൗഡർ അറബിക് ഗം ചേർത്ത് പരുവപ്പെടുത്തം. തുടർന്ന് പൾവറൈസർ ഉപയോഗിച്ച് പൊടിച്ച് അസഫോയിടറ്റഡ നിശ്ചിത ശതമാനം ഗോതമ്പ് മാവിൽ ചേർത്താണ് ഉണ്ടാക്കുന്നത്. കായം കട്ട നിർമ്മിക്കുന്നതിന് ഗോതമ്പ് പൗഡർ അറബിക് ഗം ചേർത്ത് പരുവപ്പെടുത്തിയ ശേഷം നിശ്ചിത ശതമാനം അസഫോയിടറ്റഡ ചേർത്ത് മിക്‌സ് ചെയ്ത് കടുകെണ്ണ ചേർത്താണ് ഉണ്ടാക്കുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് ആവശ്യമാണ്. ഉദ്യോഗ് ആധാർ, ജിഎസ്ടി എന്നിവ ഉണ്ടായിരിക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *