എൻപിഎസ് ജനകീയമാക്കാൻ പരിഷ്‌കാരങ്ങളുമായി പെൻഷൻ ഫണ്ട് അതോറിറ്റി

എൻപിഎസ് ജനകീയമാക്കാൻ പരിഷ്‌കാരങ്ങളുമായി പെൻഷൻ ഫണ്ട് അതോറിറ്റി

പെൻഷൻ ഫണ്ട് ജനകീയമാക്കാനുളള ശ്രമത്തിന്റെ ഭാഗമായി എൻപിഎസിൽ പരിഷ്‌കാരങ്ങൾ കൊണ്ടു വരാൻ സാധ്യത. ഇതു കൂടാതെ ഇളവുകളും പ്രഖ്യാപിക്കും. നികുതിയിളവ് പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തും. നിശ്ചിത ഇടവേളകളിൽ പണം പിൻവലിക്കാൻ സാധിക്കുന്ന സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ അവതരിപ്പിക്കും.

കാലാവധിയെത്തുമ്പോൾ അഞ്ച് ലക്ഷം രൂപ വരെയുളള മൊത്ത നിക്ഷേപം പിൻവലിക്കാനുളള സംവിധാനവും നടപ്പാക്കിയേക്കും. പെൻഷനു പകരം ഇത്തരത്തിൽ പിൻവലിക്കുന്ന തുക നിക്ഷേപകർക്ക് ഉപയോഗിക്കാം. നിലവിൽ ആന്വിറ്റി പ്ലാനിൽ നിന്ന് അഞ്ച് മുതൽ ആറ് ശതമാനം പലിശയാണ് ലഭിക്കുന്നത് ആകർഷകമല്ലാത്ത പലിശയും അതിന്മേലുളള നികുതി ബാധ്യതയുമാണ് ഇപ്പോൾ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്.

കാലാവധിയെത്തുമ്പോൾ എൻപിഎസിലെ നിക്ഷേപം രണ്ടു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ മുഴുവൻ തുകയും പിൻവലിക്കാൻ ഇപ്പോൾ സമ്മതിക്കുന്നുണ്ട്. ഈ തുക അഞ്ചു ലക്ഷമാക്കി വർധിപ്പിച്ചേക്കും. പദ്ധതി കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ വിതരണ ശൃംഖലയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിൽ ഉണ്ട്. നിലവിൽ ബാങ്കുകളും, വിവിധ സ്ഥാപനങ്ങളും ഇടനിലക്കാരായി നിന്നാണ് പ്രവർത്തനം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *