ലോക്ക് ഡൗണില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; മൊബൈല്‍ എടിഎം സംവിധാനവുമായി എച്ച്ഡിഎഫ്സി

ലോക്ക് ഡൗണില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; മൊബൈല്‍ എടിഎം സംവിധാനവുമായി എച്ച്ഡിഎഫ്സി

കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇടപാടുകാരെ സഹായിക്കുന്നതിനായി മൊബൈല്‍ എ ടി എം സംവിധാനം ഏര്‍പ്പെടുത്തി എച്ച് ഡി എഫ് സി ബാങ്ക്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി ഉള്‍പ്പടെ രാജ്യത്തെ അമ്പതോളം നഗരങ്ങളിലാണ് ബാങ്ക് ഈ സംവിധാനം അവതരിപ്പിച്ചത്.

ദില്ലി, ചെന്നൈ, മുംബൈ, ബംഗളൂരു, മൈസൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം എ ടി എം സേവനം ലഭ്യമാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഈ മൊബൈല്‍ എ ടി എം സംവിധാനം ഉപയോഗിച്ച് 15 തരം ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് നടത്താന്‍ സാധിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഓരോ മേഖലയിലും നിശ്ചിത സമയത്തായിരിക്കും എടിഎം എത്തുക.

കൊവിഡിനെ തുടര്‍ന്ന് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്ക് വേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ബാങ്ക് മൊബൈല്‍ എ ടി എം സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം മൂന്ന് നാല് സ്ഥലങ്ങളിലായി എ ടി എം സേവനം ലഭ്യമാക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ വര്‍ഷം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സമയത്ത് 50 നഗരങ്ങളില്‍ എച്ച്ഡിഎഫ്സി ബാങ്ക് മൊബൈല്‍ എടിഎമ്മുകള്‍ വിന്യസിക്കുകയും ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *