ടാറ്റയും ഓൺലൈൻ മരുന്നു വിൽപ്പന രംഗത്തേക്ക്

ടാറ്റയും ഓൺലൈൻ മരുന്നു വിൽപ്പന രംഗത്തേക്ക്

ഓൺലൈൻ മരുന്നു വിൽപ്പന രംഗത്തേക്ക് ചുവട് വച്ച് ടാറ്റായും. ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പായ വൺ എം.ജിയെ ഏറ്റെടുക്കുമെന്ന് ടാറ്റാ വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ഭൂരി ഭാഗം ഓഹരികളും സ്വന്തമാക്കാനാണ് ടാറ്റായുടെ ശ്രമം. ടാറ്റയുടെ ഡിജിറ്റൽ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൂപ്പർ ആപ്ലിക്കേഷൻ നിർമ്മിക്കാനുളള തയ്യാറെടുപ്പിനിടയിലാണ് ടാറ്റയുടെ നിർണ്ണായകമായ നിക്ഷേപം. ഇന്ത്യൻ ഇ ഗ്രോസറി കമ്പനിയായ ബിഗ് ബാസ്‌ക്കറ്റിനും ഫിറ്റ്‌നസ് സ്റ്റാർട്ടപ്പായയ ക്യുർഫിറ്റിൽ നിക്ഷേപം നടത്തി ഏതാനം ആഴ്ചകൾക്കുളളിലാണ് ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പിലെ നിക്ഷേപം.

2005ലാണ് വൺ എംജി ആപ്പ് പ്രവർത്തനം തുടങ്ങിയത്. ആരോഗ്യമേഖലയിലെ ഉൽപ്പന്നങ്ങളും, മരുന്നുകളും, കൺസൾട്ടിങ്ങ് സേവനങ്ങളും ഓൺലൈനായി നൽകുന്ന സംരംഭമാണിത്.ടെലി കൺസൾട്ടേഷൻ സൗകര്യവും ലഭിക്കും. അതിവേഗത്തിൽ വളരുന്ന ഇ-ഡയഗ്നോസ്റ്റിക്‌സ് രംഗത്ത് മികച്ച ഉപഭോക്തൃ സേവനം കാഴ്ചവെയ്ക്കാൻ കഴിയുമെന്നും ഈ രംഗത്ത് മുന്നേറാനാകുമെന്നും പ്രതീക്ഷിക്കുന്നതായി ടാറ്റ ഡിജിറ്റൽ വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രതിക് പാൽ പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *