മരുന്നു വില്‍പ്പന രംഗത്തേക്ക് ടാറ്റ

മരുന്നു വില്‍പ്പന രംഗത്തേക്ക് ടാറ്റ

ഓണ്‍െൈലന്‍ മരുന്നു വില്‍പ്പന രംഗത്തേക്ക് ടാറ്റയും. ഡിജിറ്റല്‍ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പായ 1 എംജിയെ ഏറ്റെടുക്കുമെന്ന് ടാറ്റ് വ്യക്തമാക്കിക്കഴിഞ്ഞു. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കും. ടാറ്റ ഡിജിറ്റല്‍ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സൂപ്പര്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാനുള്ള തന്ത്രങ്ങളുമായി ടാറ്റ മുന്നോട്ടു പോകുന്നതിനിടയിലാണ് നിര്‍ണായകമായ ഈ നിക്ഷേപം. ഇന്ത്യന്‍ ഇ-ഗ്രോസറി കമ്പനിയായ ബിഗ് ബാസ്‌ക്കറ്റ് ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പായ ക്യുര്‍ഫിറ്റില്‍ നിക്ഷേപം നടത്തി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ടാറ്റയുടെ പുതിയ നിക്ഷേപം.

2015 ല്‍ ആണ് 1 എംജി ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത് ആരോഗ്യ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, കണ്‍സള്‍ട്ടിങ് സേവനങ്ങള്‍ എന്നിവ ഓണ്‍ലൈനായി നല്‍കുന്ന സംരംഭമാണിത് ഉപയോക്താക്കള്‍ക്ക് ടെലികോണ്‍സള്‍ട്ടേഷന്‍ സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്
അതിവേഗത്തില്‍ വളരുന്ന ഇ-ഡയഗ്‌നോസ്റ്റിക്‌സ്, ഇ-ഫാര്‍മസി, ടെലികണ്‍സള്‍ട്ടേഷന്‍ രംഗത്ത് ബിസിനസ് വിപുലീകരിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.

ഡിജിറ്റല്‍ വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രതിക് പാല്‍ പറഞ്ഞു. അതേസമയം എത്രകോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ എന്നതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *