കറന്റ് ബിൽ കണ്ട് ഷോക്കടിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കറന്റ് ബിൽ കണ്ട് ഷോക്കടിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വേനൽചൂട് ഒതുങ്ങിയെങ്കിലും വീടുകളിൽ വൈദ്യുതി ഉപയോഗത്തിന് മാത്രം യാതൊരു കുറവുമില്ല. ലോക്ക്ഡൗണിനെ തുടർന്ന് പലരും വീടുകളിൽ തന്നെ ഇരുന്നാണ് ജോലികൾ ചെയ്യുന്നത്. കുട്ടികളുടെ ഓൺലൈൻ ക്ലാസുകളൊക്കെയായി പല വിധ കാര്യങ്ങൾക്കാണ് വൈദ്യുതി ഇപ്പോൾ ഉപയോഗിക്കുന്നത്. ശരാശരി വൈദ്യുതി ഉപയോഗിച്ച് കറന്റ് ബില്ലിൽ സർക്കാർ സബ്‌സിഡി നേടുന്നവർക്കാണ് വൈദ്യുതി ഉപയോഗം കൂടുന്നത് ഇരുട്ടടിയാകുന്നത്.

പ്രതിമാസമുളള ഉപഭോഗം കണക്കാകുക എന്നതാണ് പ്രധാനം. രണ്ട് മാസം കൂടുമ്പോഴാണ് കറന്റ് ബില്ലു എത്തുക. അവസാനത്തെ മൂന്ന് ബില്ലുകൾ പരിശോധിച്ച് അതിൽ ഒരോന്നിലും എത്ര യൂണിറ്റ് വീതമാണ് നിങ്ങളുടെ ഉപഭോഗമെന്നു കണക്കു കൂട്ടുന്നത് നന്നായിരിക്കും. അതിന് ശേഷം അവ തമ്മിൽ കൂട്ടി ആറ് കൊണ്ട് ഹരിച്ചാൽ നിലവിൽ പ്രതിമാസം ശരാശരി എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാം.

പ്രതിമാസം ഉപഭോഗം 120 യൂണിറ്റിൽ കൂടുതലാണെങ്കിൽ സബ്‌സിഡി ലഭിക്കില്ലെന്ന് അറിയാമല്ലോ. നിങ്ങളുടെ വൈദ്യുതോപയോഗം ഇതിന് തൊട്ടു താഴെയോ മുകളിൽ ആണെങ്കിലോ ശ്രദ്ധിക്കണം. ഉപഭോഗം കൂടിയാൽ ഉയർന്ന വില ആയിരിക്കും. വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കായിരിക്കും. കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് ഈടാക്കുക. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്‌കോപ്പിക് താരിഫ് ആണ് നിലവിലുളളത്.

ദ്വൈമാസം 240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം ആദ്യ 40 യൂണിറ്റിന് 35 പൈസയും, 41-120 വരെ യൂണിറ്റിന് 50 പൈസയും സബ്‌സിഡിയായി നൽകുന്നു. ഫിക്‌സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് പ്രതിമാസം 20 രൂപ വരെ സബ്‌സിഡിയുമുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *