ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് വഴി റീചാര്‍ജ് ചെയ്യാനുള്ള സൗകര്യമൊരുക്കി ജിയോ

ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് വഴി റീചാര്‍ജ് ചെയ്യാനുള്ള സൗകര്യമൊരുക്കി ജിയോ

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് വഴി റീചാര്‍ജ് ചെയ്യാനുള്ള സൗകര്യമൊരുക്കി. ജിയോ ഫൈബര്‍, ജിയോമാര്‍ട്ട് ഉപഭോക്താക്കള്‍ക്കും പുതിയ സേവനം ലഭിക്കും. വാട്‌സ്ആപ്പില്‍ ഈ സേവനം ലഭിക്കുന്നതിന് ജിയോ കെയറിന്റെ നമ്പര്‍ ആദ്യം ഫോണില്‍ സേവ് ചെയ്യണം. 7000770007 ആണ് ജിയോകെയര്‍ നമ്പര്‍.

ജിയോ സിം ഉപയോഗിച്ചുള്ള വാട്‌സ്ആപ്പില്‍നിന്ന് ജിയോ കെയര്‍ നമ്പറിലേക്ക് ‘ഹായ്’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ സേവനങ്ങളുടെ ഒരു പട്ടിക മറുപടിയായി ലഭിക്കും. ജിയോ സിം റീചാര്‍ജ്, പുതിയ ജിയോ സിം അല്ലെങ്കില്‍ പോര്‍ട്ട് സൗകര്യം, ജിയോ ഫൈബര്‍, റോമിങ്, ജിയോ മാര്‍ട്ട് എന്നീ ഓപ്ഷനുകള്‍ അടങ്ങുന്നതായിരിക്കും സന്ദേശം. വരിക്കാരന് ഇതില്‍നിന്ന് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കാം.

വരിക്കാര്‍ക്ക് https://api.whatsapp.com/send/?phone=917000770007 എന്ന ലിങ്ക് ഉപയോഗിച്ച് വാട്ട്സ്ആപ്പ് വെബ് വഴിയും ജിയോകെയറിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഈ ലിങ്ക് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ കോണ്‍ടാക്റ്റ് ബുക്കില്‍ നമ്പര്‍ സേവ് ചെയ്യേണ്ടതില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *