ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും; ഡയറക്ടര്‍ ബോര്‍ഡിന്റെ ആദ്യ യോഗം ജൂലൈയില്‍

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും; ഡയറക്ടര്‍ ബോര്‍ഡിന്റെ ആദ്യ യോഗം ജൂലൈയില്‍

കോട്ടയം വെള്ളൂരിലെ കടക്കെണിയിലായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്എന്‍എല്‍) പുനരുജ്ജീവനത്തിനായുള്ള നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. ജൂണ്‍ 30 നകം കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കാത്തിരിപ്പിന് വിരാമമായത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 700 ഏക്കറില്‍ സ്ഥിതിചെയ്യുന്ന കേന്ദ്ര പൊതുമേഖലാ യൂണിറ്റ് നഷ്ടം ചൂണ്ടിക്കാട്ടി രണ്ട് വര്‍ഷം മുമ്പ് ഉത്പാദന പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു. യൂണിറ്റ് സ്വകാര്യവത്കരിക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഉടന്‍ തന്നെ 2017 ല്‍ കമ്പനി ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. കിന്‍ഫ്രയുടെ ജനറല്‍ മാനേജര്‍ ടി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘം അടുത്തിടെ എച്ച്എന്‍എല്‍ കാമ്പസ് സന്ദര്‍ശിച്ചിരുന്നു. വ്യവസായ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നയിക്കുന്ന ഏഴ് അംഗ സമിതി ഉടന്‍ തന്നെ വ്യാവസായിക യൂണിറ്റ് സന്ദര്‍ശിച്ച് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *