വാക്‌സിന്‍ എടുത്തവര്‍ക്ക് കുറഞ്ഞ ചെലവില്‍ തായ്‌ലന്‍ഡില്‍ ചുറ്റാം,മുറി വാടക വെറും 72 രൂപ: പ്രഖ്യാപനവുമായി തായ്ലന്‍ഡ് സര്‍ക്കാര്‍

വാക്‌സിന്‍ എടുത്തവര്‍ക്ക് കുറഞ്ഞ ചെലവില്‍ തായ്‌ലന്‍ഡില്‍ ചുറ്റാം,മുറി വാടക വെറും 72 രൂപ: പ്രഖ്യാപനവുമായി തായ്ലന്‍ഡ് സര്‍ക്കാര്‍

തായ്‌ലന്‍ഡിലെ അതിമനോഹരമായ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ഫുക്കറ്റ്. കൊവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഇവിടുത്തെ ടൂറിസം മേഖല കടുത്ത പ്രതിസന്ധി നേരിട്ടെങ്കിലും നിലവില്‍ വിനോദസഞ്ചാരികളെ കൂട്ടമായി ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ നാട്. ജൂലൈ ഒന്ന് മുതല്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്കായി ഫുക്കറ്റ് വീണ്ടും തുറക്കും.

നിലവില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഈ നാട്ടില്‍ പ്രവേശനം ലഭിക്കുക. ഫുക്കറ്റിലേക്ക് കടക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതേണ്ടതുണ്ട്. കൂടാതെ കുറഞ്ഞ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് മാത്രമേ ഇവിടം സന്ദര്‍ശിക്കാനാകുകയുള്ളൂ. ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി ഫുക്കറ്റിലെ ഹോട്ടല്‍ മുറികളുടെ വാടക കുറച്ചിട്ടുണ്ട്.

സഞ്ചാരികളില്‍നിന്ന് പ്രതിദിനം ഒരു ഡോറളാണ് മുറികള്‍ക്ക് വാടകയായി ഈടാക്കുക. അതായത് 72 രൂപ. തായ്ലന്‍ഡിന്റെ ടൂറിസം കൗണ്‍സിലിന്റെ (ടിസിടി) ‘വണ്‍ നൈറ്റ് വണ്‍ ഡോളര്‍’ എന്ന പദ്ധതി പ്രകാരമാണ് മുറികളുടെ വാടക കുറച്ചത്. സാധാരണ ഒരുരാത്രിക്ക് 2328 രൂപ മുതല്‍ 6984 രൂപവരെയാണ് ഇവിടുത്തെ ഹോട്ടലുകള്‍ ഈടാക്കാറുള്ളത്. പദ്ധതി വിജയിക്കുകയാണെങ്കില്‍ മറ്റ് വിനോദസഞ്ചാര മേഖലയിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും.

ബാങ്കോക്ക്, കോഹ് സാമൂയി എന്നീ നഗരങ്ങളിലാണ് പദ്ധതി പരീക്ഷിക്കുക. അതേസമയം കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് നാടിനെ കരകയറ്റാനാണ് തായ്ലന്‍ഡ് ടൂറിസം കൗണ്‍സില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടതെന്ന് പ്രസിഡന്റ് ചംനന്‍ ശ്രീസാവത്ത് പറഞ്ഞു. വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ദ്വീപിലെ 70 ശതമാനം പേര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *