വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറുകിട സംരംഭങ്ങളിതാ

വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറുകിട സംരംഭങ്ങളിതാ

വീട്ടിലിരുന്ന് കൊണ്ട് ആരംഭിക്കാവുന്നതും പിന്നീട് ലാഭകരമാക്കാവുന്നതുമായ നിരവധി സംരംഭങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ചെറിയ മുതൽമുടക്കിൽ തുടങ്ങാവുന്ന സംരംഭങ്ങളാണ് ഇവയിൽ പലതും. ബിസിനസ്സ് വലുതാകുമ്പോൾ ഇതിൽ കൂടുതൽ സമയം ചെലവഴിക്കാനാകും. വീട്ടമ്മമാർക്കായിരിക്കും ഈ ബിസിനസ്സ് നന്നായി ചെയ്യാനാകുക.

റെഡി ടു കുക്ക് പച്ചക്കറി

തിരക്കേറിയ ജീവിതത്തിൽ എല്ലാത്തിനും സമയം കണ്ടെത്താനാകാതെ വിഷമിക്കുന്നവരാണ് നമ്മളിൽ പലരും. റെഡി ടു കുക്ക് പച്ചക്കറികൾ ഇത്തരക്കാർക്ക് ഏറെ ആശ്വാസകരമാണ്. വൃത്തിയായി കഴുകിയ സാമ്പാർ, അവിയൽ, തോരനുകൾ തുടങ്ങിയ വ്യത്യസ്ത വിഭവങ്ങൾക്ക് തയ്യാറാക്കാൻ ആവശ്യമായ രീതിയിൽ പച്ചക്കറികൾ അരിയുക. തുടർന്ന് നന്നായി പായ്ക്ക് ചെയ്ത് ലേബൽ ഒട്ടിച്ച് വിൽക്കാം. കർഷകരിൽ നിന്നും നേരിട്ട് ലഭിക്കുന്ന പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയാണ്.

പുളി,ഉപ്പ്,മഞ്ഞൾപൊടി ലായനികളിൽ പച്ചക്കറികൾ മുക്കി വൃത്തിയാക്കണം. കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ജീവനക്കാരെ വച്ച് പായ്ക്കിങ്ങ് ആരംഭിക്കാം. പച്ചക്കറികൾ കൈകാര്യം ചെയ്യാൻ ആവശ്യമായ പാത്രങ്ങൾ, കത്തികൾ, വെയിങ്ങ് മെഷിൻ, റാപ്പിങ്ങ് മെഷിൻ എന്നിവ ആവശ്യമാണ്. 25,000 ത്തോളം രൂപ ഇവ വാങ്ങുന്നതിന് ചെലവ് പ്രതീക്ഷിക്കാം. വിതരണത്തിന് വാഹനം ഉണ്ടെങ്കിൽ നല്ലതാണ്. ചെലവ് കഴിഞ്ഞാൽ 20 ശതമാനം വരെ ലാഭം ലഭിക്കുന്ന ബിസിനസ്സാണിത്. മാസം രണ്ടര ലക്ഷം രൂപ വിറ്റുവരവ് ഉണ്ടാക്കിയാൽ അരലക്ഷം രൂപ വരെ ലാഭം ഉണ്ടാക്കാൻ സാധിക്കും.

ഹാൻഡ് വാഷ് നിർമ്മാണം

കോവിഡ് പശ്ചാത്തലത്തിൽ ഹാൻഡ് വാഷ് നിർമ്മാണത്തിനും വിപണനത്തിനും വളരെയധികം സാധ്യതകളുണ്ട്. വലിയ മുതൽ മുടക്കൊന്നുമില്ലാതെ ഇത് നിർമ്മിക്കാൻ സാധിക്കും. പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ഹാൻഡ് വാഷുകൾക്ക് വിപണിയിൽ വൻ ഡിമാന്റ് ആണ് ഉളളത്. ഹാൻഡ് വാഷ് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ കെമിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കുന്നതാണ്. കാര്യമായ സ്ഥിര നിക്ഷേപവും ഇതിന് ആവശ്യമില്ല. ഹാൻഡ് വാഷ് നിർമ്മാണത്തിന് അളവു പാത്രങ്ങൾ, മിക്‌സിങ്ങ് ഡ്രംസ്,ചെറിയ മിക്‌സിങ്ങ് മെഷിൻ എന്നിവ ആവശ്യമാണ്. 50,000 ത്തോളം രൂപയിൽ സാധനങ്ങൾ വാങ്ങാം. 25 ശതമാനം മുതൽ 35 ശതമാനം വരെ ലാഭം ഉണ്ടാക്കാൻ സാധിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *