കേരളത്തിന്റെ ധനക്കമ്മി 4.25 ശതമാനം; കടമെടുത്തത് 38000 കോടി രൂപ

കേരളത്തിന്റെ ധനക്കമ്മി 4.25 ശതമാനം; കടമെടുത്തത് 38000 കോടി രൂപ

തിരുവവന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് എന്ന് സൂചിപ്പിച്ച് സാമ്പത്തിക നയരേഖ. ബജറ്റിനൊപ്പം ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ സമര്‍പ്പിച്ച നയരേഖ സംസ്ഥാനത്തിന്റെ സാമ്പത്തിക രൂപം വരച്ചുകാട്ടുന്നതാണ്. റവന്യൂ കമ്മി 23256 കോടി രൂപയായി. ബജറ്റില്‍ പ്രതീക്ഷിച്ച റവന്യൂ കമ്മി 1.55 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.94 ശതമാനമായി ഉയര്‍ന്നു.

ധനകമ്മി 4.25 ശതമാനമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ കൂടുതല്‍ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം 38189 കോടി രൂപ കടമെടുത്തു. നടുപ്പു സാമ്പത്തിക വര്‍ഷവും കടം വര്‍ധിക്കുകയാണ്. കൊറോണയുടെ ഒന്നാം തരംഗമാണ് സംസ്ഥാനത്തിന്റെ ഈ പ്രതിസന്ധിയിലേക്ക് നയിച്ചത്. കൊറോണ അകന്നതോടെ നടുപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിടെയാണ് എല്ലാവരെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി രണ്ടാം തരംഗം വന്നത്. ഇനി മൂന്നാം തരംഗത്തിനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

രണ്ടും മൂന്നും തരംഗങ്ങള്‍ നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ കൂടുതല്‍ ഞെരുക്കുന്നതാണ്. നടപ്പ് സാമ്പത്തിക വര്‍ഷം നികുതി വരുമാനം 14 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ആ പ്രതീക്ഷ അസ്ഥാനത്താണ് എന്ന് കരുതേണ്ട അവസ്ഥയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 38705 കോടി രൂപയാണ് നഷ്ടമുണ്ടായത്. നികുതി വരുമാനത്തില്‍ 22000 കോടി രൂപയുടെ കുറവുണ്ടായി. റവന്യൂ കമ്മി നികത്താന്‍ ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്തിന് 19000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതാണ് സംസ്ഥാനത്തിന് ഏറെ ആശ്വാസകരമായത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *