പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍ പൈനാപ്പിളിന്റെ വില ഇടിവ് മൂലം വലിയ തകര്‍ച്ചയിലേക്ക്. പൈനാപ്പിള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ കേരളത്തില്‍ ഇല്ലാത്തതാണു കര്‍ഷകര്‍ക്കു വിനയായിരിക്കുന്നത്. ലോക്ഡൗണ്‍, കാലം തെറ്റിയുള്ള മഴ, തൊഴിലാളി ക്ഷാമം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ഏകദേശം 50,000 ടണ്‍ പൈനാപ്പിള്‍ നശിച്ചുകൊണ്ടിരിക്കുന്നു.

ആഭ്യന്തര ഉപയോഗം കഴിഞ്ഞ് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയയ്ക്കുന്ന ഏക പഴവര്‍ഗം പൈനാപ്പിളാണ്. റബര്‍ കര്‍ഷകര്‍ വിലയിടിവില്‍ കുറേയൊക്കെ പിടിച്ചുനില്‍ക്കുന്നത് പൈനാപ്പിള്‍ ഇടവിളകൃഷി ചെയ്യുന്നതുകൊണ്ടാണെന്ന് കര്‍ഷകര്‍ പറയുന്നു. ശീതീകരണ സംവിധാനമുള്ള ഗോഡൗണുകള്‍ ഉണ്ടാക്കണമെന്നും തകര്‍ച്ച നേരിടുന്ന പൈനാപ്പിള്‍ കര്‍ഷകരെ ആത്മഹത്യയില്‍നിന്നു രക്ഷിക്കാനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും കര്‍ഷകര്‍ ആവശ്യ പ്പെടുന്നു.

വിളവെടുത്താല്‍ ഉടന്‍ വിറ്റുമാറേണ്ട സാഹചര്യമായതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്നു സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ജോജി വാളിപ്ലാക്കല്‍പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *