ഓഗസ്റ്റ് മുതല്‍ ഞായറാഴ്ച അടക്കം എല്ലാ അവധി ദിവസങ്ങളിലും ശമ്പളം അക്കൗണ്ടിലെത്തും

ഓഗസ്റ്റ് മുതല്‍ ഞായറാഴ്ച അടക്കം എല്ലാ അവധി ദിവസങ്ങളിലും ശമ്പളം അക്കൗണ്ടിലെത്തും

നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് സിസ്റ്റം (എന്‍എസിഎച്ച്) ഓഗസ്റ്റ് ഒന്ന് മുതല്‍ ഞായറാഴ്ച ഉള്‍പ്പടെ എല്ലാ പൊതു അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്.

ഡിവിഡന്റ്, പലിശ, ശമ്പളം, പെന്‍ഷന്‍, വൈദ്യുതി നിരക്ക് അടക്കല്‍, ഗ്യാസ്, ടെലിഫോണ്‍, വെള്ളത്തിന്റെ പണം, ലോണ്‍ അടവ്, മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവ ബാങ്കുകള്‍ക്ക് അവധിയുള്ള ദിവസം പോലും ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ശമ്പളമൊന്നും ഞായറാഴ്ചയോ പൊതു അവധി ദിവസങ്ങളിലോ ലഭ്യമാകാറില്ല. പുതിയ തീരുമാനത്തോടെ ഇനി ഏത് ദിവസമാണോ ശമ്പളം പോലുള്ളവ അക്കൗണ്ടിലെത്തേണ്ടത്, അത് പൊതു അവധി ദിവസമാണെങ്കിലും അന്ന് തന്നെ കിട്ടും. അതിനാല്‍ തന്നെ ശമ്പളം കിട്ടേണ്ട ദിവസം അക്കൗണ്ടില്‍ ഉണ്ടാകേണ്ട മിനിമം ബാലന്‍സ് ഇല്ലല്ലോയെന്ന് ഇനി മുതല്‍ ആര്‍ക്കും ഭയക്കേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ബാങ്കിന് പിഴയീടാക്കാനും സാധിക്കില്ല.

നിലവില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ മാത്രമാണ് എന്‍എസിഎച്ച് ലഭിക്കുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകളോട് കാണിച്ച അനുകൂല നിലപാടിനെ തുടര്‍ന്ന് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് പോലുള്ള സംവിധാനങ്ങളെല്ലാം മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരു പടി കൂടി കടന്നുള്ളതാണ് ഇപ്പോഴത്തെ നീക്കം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *