പണം ഇല്ലാത്തവര്‍ക്കും ഉടന്‍ വാഹനം സ്വന്തമാക്കാം; മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ ഓഫര്‍

പണം ഇല്ലാത്തവര്‍ക്കും ഉടന്‍ വാഹനം സ്വന്തമാക്കാം; മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ ഓഫര്‍

സ്വന്തമായി ഒരു വാഹനം ഏതൊരാളുടെയും സ്വപ്‌നങ്ങളില്‍ ഒന്നാകും. എന്നാല്‍ ഒരു ശരാശരി വരുമാനക്കാരനെ സംബന്ധിച്ചടുത്തോളം പെട്ടെന്നൊരു വാഹനം വാങ്ങുക അത്ര എളുപ്പമല്ല കാര്യമല്ല. എന്നാല്‍ നിങ്ങളുടെ ആഗ്രഹം സാധിച്ച് തരാന്‍ മഹീന്ദ്രയുടെ പുതിയ ഓഫറിലൂടെ സാധിക്കും. ‘ഓണ്‍ നൗ പേ ലേറ്റര്‍’ എന്ന സ്‌കീമിലൂടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മഹീന്ദ്രയുടെ വാഹനം ഇപ്പോള്‍ സ്വന്തമാക്കാം പണം പിന്നീട് നല്‍കിയാല്‍ മതിയാകും.

കോവിഡ് വ്യാപനത്തിന്റെയടക്കം ആഘാതത്തില്‍ തിരിച്ചടി നേരിടുന്ന വാഹന വിപണിക്ക് ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്ര പുതിയ സ്‌കീം അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്ന് മഹീന്ദ്ര കരുതുന്നു. കൂടുതല്‍ ഉപഭോക്താക്കളെ മഹീന്ദ്രയിലേക്ക് അവതരിപ്പിക്കാനും ഇതുവഴി സാധിക്കും.

പുതിയ പദ്ധതിയിലൂടെ വാഹനം സ്വന്തമാക്കി 90 ദിവസങ്ങള്‍ക്ക് ശേഷം പണം അടച്ചാല്‍ മതിയാകും. 90 ദിവസങ്ങള്‍ക്ക് ശേഷം ഇഎംഐ തവണകളകളായി അടയ്ക്കാനുള്ള സൗകര്യവും ലഭിക്കും. ഈ ഓഫര്‍ മഹീന്ദ്രയുടെ എല്ലാ മോഡലുകള്‍ക്കും ലഭ്യമാണ്. കൂടാതെ ഇഎംഐകളില്‍ ക്യാഷ്ബാക്ക്, ആകര്‍ഷകമായ പലിശനിരക്ക് തുടങ്ങിയ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മാഹീന്ദ്ര ആന്റ് മഹീന്ദ്ര വ്യക്തമാക്കി.

കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായതോടെ വാഹന വിപണി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് മഹീന്ദ്രയെയും കാര്യമായി തന്നെ ബാധിച്ചിരുന്നു. പാസഞ്ചര്‍ വിഭാഗത്തില്‍ മെയ് മാസം ആഭ്യന്തര വിപണിയില്‍ കമ്പനി 8,004 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ഏപ്രിലിലെ 18,285 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 56 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വാണിജ്യ വാഹന വിഭാഗത്തില്‍ കഴിഞ്ഞ മാസം 7,508 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ മൊത്തം 1,935 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *