ലോക്ക് ഡൗണില്‍ വില്‍പ്പന ഇടിഞ്ഞു; ഇന്ത്യന്‍ കോഫി ഹൗസ് പ്രതിസന്ധിയില്‍

ലോക്ക് ഡൗണില്‍ വില്‍പ്പന ഇടിഞ്ഞു; ഇന്ത്യന്‍ കോഫി ഹൗസ് പ്രതിസന്ധിയില്‍

ഇന്ത്യന്‍ കോഫി ഹൗസില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗണും കൊവിഡിന് പിന്നാലെയുണ്ടായ വില്‍പ്പനയിലെ ഇടിവുമാണ് കോഫി ഹൗസില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ഹൗസ് സൊസൈറ്റിയില്‍ രണ്ട് മാസത്തെ ശമ്പളം കുടിശികയായിരിക്കുകയാണ്. പിഎഫ്, ജിഎസ്ടി, ഗ്രാറ്റുവിറ്റി ബാധ്യതകള്‍ 12 കോടി കവിഞ്ഞു.

ഈ സാഹചര്യത്തില്‍ ദീര്‍ഘകാല വായ്പകള്‍ നല്‍കണമെന്ന് സൊസൈറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമായി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എല്ലാ കോഫി ഹൗസുകള്‍ക്കും വേണ്ടി കേന്ദ്രീകൃത പര്‍ച്ചേസും ഒപ്പം പരീക്ഷാണടിസ്ഥാനത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റും നടത്താനൊരുങ്ങുകയാണ്.

.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *