വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കും: മുഖ്യമന്ത്രി

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കും: മുഖ്യമന്ത്രി

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന വാഗ്ദാനം ഈ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇപ്പോള്‍ 1600 രൂപയായ ക്ഷേമപെന്‍ഷന്‍ അഞ്ചുവര്‍ഷംകൊണ്ട് 2500 രൂപയാക്കും. കിഫ്ബിയെ സംരക്ഷിക്കുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ അടിസ്ഥാന മേഖലകള്‍ക്കുപുറമേ ഐ.ടി, ടൂറിസം, ബയോടെക്‌നോളജി മേഖലകള്‍ക്ക് വലിയ പ്രാധാന്യം നല്‍കും. 15,000 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കും.

പരമദരിദ്ര കുടുംബങ്ങളെ കരകയറ്റാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് ആലോചിക്കുന്നത്. സഹായം വേണ്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷംരൂപ മുതല്‍ 15 ലക്ഷം രൂപവരെ നല്‍കും. അര്‍ധ അതിവേഗ പാത അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. ലൈഫ് പദ്ധതിയുടെ തുടര്‍ച്ചയായി അഞ്ചുവര്‍ഷത്തില്‍ അഞ്ചുലക്ഷം പേര്‍ക്ക് വീടുവെച്ചുനല്‍കും. പട്ടികജാതി, ആദിവാസി കുടുംബങ്ങള്‍ക്കെല്ലാം വീടുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *