സ്വർണ്ണ വില കുതിക്കുന്നു: പവൻ 37,000 ത്തിലേക്ക്

സ്വർണ്ണ വില കുതിക്കുന്നു: പവൻ 37,000 ത്തിലേക്ക്

സംസ്ഥാനത്ത് സ്വർണ്ണ വില കുതുക്കുന്നു. ഇന്ന് 80 രൂപ വർധിച്ച് പവന് 36960 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 4620 രൂപയാണ് വില.ഇന്നലെ ഒരു പവൻ സ്വർണണത്തിന് 36880 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ്ണ വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ട്.

ആഗോള വിപണിയിൽ സ്വർണ്ണ വില അഞ്ച് മാസത്തെ ഉയർന്ന നിലവാരത്തിലാണ് ഉളളത്. ഒരു ഔൺസിന് 1907.67 ഡോളറാണ്. ഈയാഴ്ച തുടക്കത്തിൽ 1916.40 ത്തിൽ എത്തിയിരുന്നു.വിലക്കയറ്റ ഭീഷണിയും ഡോളർ സൂചികയിലെ ഇടിവുമാണ് സ്വർണ്ണ വില ഉയർത്തിയത്. ആഗോള വിപണിയിലെ നേട്ടം രാജ്യത്തെ മാർക്കറ്റുകളിലും പ്രതിഫലിച്ചിട്ടുണ്ട്്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായി എം.സി.എക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 49,575 രൂപയാണ്. വെളളി വിലയിൽ ഇടിവ് ഉണ്ടായിട്ടുണ്ട്.

മെയ് ഒന്നിന് ഒരു പവൻ സ്വർണ്ണത്തിന് 35,040 രൂപയായിരുന്നു. മെയിലെ ഏറ്റവും കുറഞ്ഞ സ്വർണ്ണ വില ഇതായിരുന്നു. മെയിൽ മാത്രം പവന് 1680 രൂപ ഇതു വരെ വർധിച്ചു. മെയ് 26 ന് ആ മാസത്തെ ഉയർന്ന നിരക്കായ 36880 ൽ സ്വർണ്ണ വില എത്തിയിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *