ഒരു ബസിന്റെ വരുമാനം പതിനായിരം രൂപ, ചെലവ് എണ്ണായിരം; തകര്‍ച്ചയിലായ സ്വകാര്യ ബസ് വ്യവസായത്തിന്റെ കണക്കുകള്‍ ഇങ്ങനെ

ഒരു ബസിന്റെ വരുമാനം പതിനായിരം രൂപ, ചെലവ് എണ്ണായിരം; തകര്‍ച്ചയിലായ സ്വകാര്യ ബസ് വ്യവസായത്തിന്റെ കണക്കുകള്‍ ഇങ്ങനെ

കോവിഡ് പ്രതിസന്ധി ബസ് വ്യവസായതിനൊരു വെല്ലുവിളി തന്നെയാണ്.
രണ്ടാം കോവിഡ് രംഗത്തോടെ കേരളം വീണ്ടും ലോക്ഡൗണില്‍ ആയപ്പോള്‍ പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി സ്വകാര്യബസ് മേഖല. സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ 80% കട്ടപുറത്തായി. 32,000 ബസ്സുകളും രണ്ടര ലക്ഷത്തിലേറെ ജീവനക്കാരും ഉണ്ടായിരുന്ന മേഖലയില്‍ ഇന്ന് അവശേഷിക്കുന്നത് 7000 ബസ്സുകളും 21000 ജീവനക്കാരും മാത്രം.

നഷ്ടം കൂടിയതോടെ ഇതില്‍ 30 ശതമാനം ബസ്സുകളും ഓട്ടം നിര്‍ത്തി. ബസ് വ്യവസായം പ്രതിസന്ധി നേരിട്ട് തുടങ്ങിയിട്ട് കുറച്ചുനാളുകളായി. എറണാകുളത്ത് മെട്രോറെയില്‍ വന്നതോടെ 400 ബസുകളാണ് സര്‍വീസ് നിര്‍ത്തിയത്. അടിക്കടിയുള്ള ഇന്ധന വില വര്‍ധനയും വ്യവസായത്തെ ബാധിച്ചു.

ഒരു ബസിന്റെ പ്രതിദിന കണക്കെടുത്താല്‍ ഡീസല്‍ 35 ലിറ്ററിന് 3150 രൂപയാകും. ജീവനക്കാരുടെ ബത്ത 3000 രൂപയും ഇന്‍ഷുറന്‍സ് പ്രീമിയം 300 രൂപയും ടയര്‍ ഗ്രീസ് സെര്‍വിസിന് 1000 രൂപയും ഫിറ്റ്നെസിന് 290 രൂപയും കൂട്ടിയാല്‍ ആകെയുള്ള ചെലവ് 7750, 8000 രൂപയോളം ആണ്. എന്നാല്‍ ഒരു ബസിന്റെ വരുമാനമാകട്ടെ കഷ്ടി 10,000 രൂപയും. ഇതുകൂടാതെ വായ്പ, അപകടം തുടങ്ങി ഉണ്ടാകുന്ന അധിക ചിലവുകള്‍ എല്ലാം ഉടമ തന്നെ കണ്ടെത്തണം.

ഡീസല്‍ വില 90 രൂപ കടന്നു, സ്‌പെയര്‍പാര്‍ട്‌സ് മെക്കാനിക്കല്‍ കൂലിയും വര്‍ദ്ധിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയം ഒരുലക്ഷം രൂപ വരെ എത്തി.സര്‍വീസ് താല്‍ക്കാലികമായി നടത്തുമ്പോള്‍ നികുതി അടയ്‌ക്കേണ്ട അപ്പോഴും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കണം ബസ്സുകള്‍ ലോക്ഡൗണ്‍ കഴിഞ്ഞ് സര്‍വീസ് ആരംഭിക്കാവുന്ന അവസ്ഥയില്‍ ആക്കാന്‍ 50,000 രൂപവരെ ചെലവ് വരും. ഇങ്ങനെ നോക്കുമ്പോള്‍ വരവിനെക്കാള്‍ ചെലവ് ആണ് കൂടുതല്‍. കോവിഡ് മാറുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്ന ആശ്വാസത്തിലാണ് ബസ് ഉടമകള്‍.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *