അദാനി ഫൗണ്ടേഷന്‍ നല്‍കിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തു

അദാനി ഫൗണ്ടേഷന്‍ നല്‍കിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം : അദാനി ഫൗണ്ടേഷന്‍ കേരളത്തിന് ആയിരം ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി. കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനുള്ള സിലിണ്ടറുകളുടെ വിതരണം പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും കോട്ടുകാല്‍ പഞ്ചായത്തിനുള്ള സിലിണ്ടറുകള്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും നിര്‍വഹിച്ചു. ചടങ്ങില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് കുമാര്‍ ഝാ അധ്യക്ഷനായിരുന്നു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡിയും സിഇഒയുമായ ഡോക്ടര്‍ ജയകുമാര്‍, കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഹെഡ് സുശീല്‍നായര്‍, ഹോവേ പ്രോജക്ട് ഡയറക്ടര്‍ എതിരാജന്‍ രാമചന്ദ്രന്‍, അദാനി ഫൗണ്ടേഷന്‍ സി എസ് ആര്‍ ഹെഡ് ഡോ.അനില്‍ ബാലകൃഷ്ണന്‍, സെബാസ്റ്റ്യന്‍ ബ്രിട്ടോ എന്നിവര്‍ സന്നിഹിതരായിരുന്നു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *