ജോഷില രമേഷ് – പത്തുവര്‍ഷം കൊണ്ട് രണ്ടായിരം പേര്‍ക്ക് തൊഴില്‍ നല്‍കിയ സംരംഭകയുടെ പെണ്‍കരുത്തിന്റെ കഥ

ജോഷില രമേഷ്  – പത്തുവര്‍ഷം കൊണ്ട് രണ്ടായിരം പേര്‍ക്ക് തൊഴില്‍ നല്‍കിയ സംരംഭകയുടെ പെണ്‍കരുത്തിന്റെ കഥ

സംരംഭക മോഹങ്ങള്‍ ഉള്ളിലൊതുക്കി സ്വയം ഇറങ്ങിത്തിരിക്കാന്‍ പതറി നില്‍ക്കുന്നവര്‍ക്കും പരാജയഭീതി ഉള്ളവര്‍ക്കും ഒരു മാതൃകയാണ് അസ്പയര്‍ എച്ച് ആര്‍ സൊല്യൂഷന്‍സ് സാരഥി ജോഷില രമേഷ്. ഈ വനിതാ സംരംഭക സ്വന്തമായൊരു സംരംഭം എന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് എത്തിയിട്ട് ഇത് പത്താം വര്‍ഷമാണ്. എയര്‍ലൈന്‍സ് ഗ്രൗണ്ട് സ്റ്റാഫായി കരിയര്‍ ആരംഭിച്ച ജോഷില 2011ല്‍ തൃപ്പൂണിത്തുറ പേട്ടയിലാണ് ജോഷില അസ്പയര്‍ ഗ്രൂപ്പ് ആരംഭിക്കുന്നത്. ജോലി ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും എച്ച് ആര്‍ സേവനം ആവശ്യമുള്ള കമ്പനികള്‍ക്കും ഒരു കമ്പ്‌ലീറ്റ് സൊല്യൂഷന്‍ ആയി ജോഷിലയുടെ അസ്പയര്‍ വളരെ പെട്ടെന്ന് വളര്‍ന്നു.

പരിശീലനത്തിലൂടെ ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുത്ത് കഴിവുറ്റ ജീവനക്കാരെ കമ്പനികള്‍ക്ക് നല്‍കുകയാണ് ഈ സംരംഭക. പഠനം കഴിഞ്ഞ് വിവാഹ ശേഷം കരിയര്‍ ബ്രേക്ക് ആയ
ബിരുദധാരികളായ സ്ത്രീകള്‍ക്ക് എല്ലാവിധ പിന്തുണയും, പരിശീലനവും നല്‍കി സ്വയം പര്യാപ്തരാക്കി മാറ്റാന്‍ സഹായിക്കുക എന്ന ഉദ്ദേശത്തോടെ പ്രത്യേക പദ്ധതികളും ആസ്പയര്‍ ഗ്രൂപ്പ് നടത്തിവരുന്നു. പ്രധാനമായും പഠനം കഴിഞ്ഞ് തൊഴില്‍ ലക്ഷ്യമാക്കി നീങ്ങുന്ന ഉദ്യോഗാര്‍ത്ഥികളും എച്ച് ആര്‍ സേവനം ആവശ്യമുള്ള കമ്പനികളുമാണ് അസ്പയറിന്റെ ക്ലൈന്റുകള്‍.

ക്ലൈന്റ്കളായ കമ്പനികള്‍ക്ക് വേണ്ടി ഉദ്യോഗാര്‍ത്ഥികളുടെ നിയമനം മുതല്‍ പി എഫ്, ഇ എസ് ഐ, സാലറി കാല്‍കുലേഷന്‍, എച് ആര്‍ ഓഡിറ്റ് ഉള്‍പ്പെടെ എച് ആര്‍ വിഭാഗത്തിന്റെ സഹായം വേണ്ട എല്ലാ കാര്യങ്ങളും; അതായത് നിയമപരമായ രേഖകളുടെയും, നിയമനുസൃതമായ രീതികളുടെയും കൃത്യമായി രൂപപ്പെടുത്തല്‍, അതുപോലെ ആവശ്യമായ പ്രോഗ്രാമിങ് സോഫ്‌റ്റ്വെയറുകള്‍ വിവിധ കമ്പനികള്‍ക്ക് വേണ്ടി എച് ആര്‍ പോളിസികള്‍ രൂപകല്‍പ്പന ചെയ്ത് നല്‍കുക എന്നുവേണ്ട ഒരു കമ്പനിയെ കമ്പനിയായി രൂപപ്പെടുത്തി എടുക്കുന്നതിനു വേണ്ട എല്ലാ കാര്യങ്ങളും അസ്പയര്‍ ഗ്രൂപ്പ് ചെയ്തു നല്‍കും.

വിവിധ ജോബ്‌ഫെയറുകളില്‍ ഭാഗമാവുകയും അതുപോലെ സ്വന്തമായി ജോബ് ഫെയറുകള്‍ നടത്തി ഒട്ടനവധി ഉദ്യോഗാര്‍ ഥികളെ ഉദ്യോഗസ്ഥരാക്കി മാറ്റുകയും കമ്പനികളിലേക്ക് മികവുറ്റ ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്ത് നല്‍കുകയും ചെയ്യുന്നുണ്ട്. പത്ത് വര്‍ഷത്തിനിടയില്‍ ഏകദേശം രണ്ടായിരത്തിലധികം ഉദ്യോഗാര്‍ഥികളെ പലകമ്പനികളിലായി നിയമിതരാക്കാന്‍ ഇവര്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒട്ടനവധി പ്രമുഖ കമ്പനികളുടെയും അറിയപ്പെടുന്ന ഉദ്യോഗസ്ഥരുടെയും സന്തോഷത്തിന്റെ ഭാഗമാവാന്‍ അസ്പയര്‍ ഗ്രൂപ്പിലൂടെ ജോഷില രമേഷ്ന് സാധിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനവും ഇവിടെ നല്‍കുന്നു.

ഏതൊരു കമ്പനിയിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനും തൊഴില്‍ വിജയം കൈവരിക്കാനും അസ്പയര്‍ ഗ്രൂപ്പ് ഇവരെ പ്രാപ്തരാക്കുന്നു. കോവിഡ് മഹാമാരിയും ലോക്ഡൗണും എല്ലാ സംരംഭങ്ങളിലും ഒട്ടനവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോള്‍ പലരും തൊഴിലാളികളെ പിരിച്ചുവിടുകയും പല കമ്പനികളിലും നിയമനവും മാറിമാറി നടന്നു കൊണ്ടിരിക്കുകയാണ്.

കമ്പനികളുടെ സുഗമമായ നടത്തിപ്പിനും ഓരോ കമ്പനികളിലെയും തൊഴിലാളികള്‍ തമ്മിലുള്ള ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിനും ജീവനക്കാരെ തൊഴിലിലേക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തന സജ്ജമാക്കി മാറ്റുന്നതിനും കോര്‍പ്പറേറ്റ് ട്രെയിനിങ് നല്‍കുന്നതിലും ജോഷില അസ്പയറിലൂടെ ശ്രെമിക്കുന്നുണ്ട് . അതുപോലെ കോവിഡ് ആശങ്കകള്‍ കണക്കിലെടുത്ത് പ്രത്യേകം സോഫ്‌റ്റ്വെയര്‍ സംവിധാനങ്ങള്‍ ഓരോ കമ്പനികളുടെയും ആവശ്യാനുസരണം ചെയ്ത് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള കരുത്തും ആര്‍ജ്ജവുമായി ജോഷില നമുക്കൊപ്പമുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *