ആഗോള ബ്രാന്റുകളെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ കൈവിടുന്നു, തദ്ദേശ ബ്രാന്റുകള്‍ക്ക് പ്രിയമേറുന്നു

ആഗോള ബ്രാന്റുകളെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ കൈവിടുന്നു, തദ്ദേശ ബ്രാന്റുകള്‍ക്ക് പ്രിയമേറുന്നു

കൊവിഡ് കാലം ഇന്ത്യയുടെ ഉപഭോഗ രീതികളിലും മാറ്റം വരുത്തിയതായി വിലയിരുത്തല്‍. ചെലവ് ചുരുക്കുന്ന കാര്യത്തില്‍ ശ്രദ്ധ നിലനിര്‍ത്തിക്കൊണ്ട് തന്നെ ബ്രാന്റഡ് ഉല്‍പ്പന്നങ്ങളിലേക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ശ്രദ്ധ പതിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. സ്വദേശി സംസ്‌കാരവും വളര്‍ന്നു വരുന്നുണ്ട്.

കെപിഎംജി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയിലെ ഉപഭോക്തൃ ശീലങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച റിപ്പോര്‍ട്ടിലാണ് ഇതുള്ളത്. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള ആഗ്രഹം കൂടി വരുന്നുണ്ട്. എല്ലാ പ്രായക്കാര്‍ക്കിടയിലെലും 60 ശതമാനത്തോളം പേര്‍ വിദേശ ബ്രാന്റുകളേക്കാള്‍ കൂടുതല്‍ തദ്ദേശീയ ബ്രാന്റുകളില്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. 41 ശതമാനം പേര്‍ പ്രീമിയം ഉല്‍പ്പന്നങ്ങളില്‍ താത്പര്യമുള്ളവരാണ്.

കൊവിഡ് കാലത്ത് ശമ്പളത്തില്‍ പത്ത് ശതമാനത്തോളം ഇടിവുണ്ടായതോടെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ 85 ശതമാനവും സമ്പാദ്യ കാര്യത്തില്‍ ശ്രദ്ധാലുക്കളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഉപഭോക്താക്കളില്‍ 33 ശതമാനം പേര്‍ മാത്രമേ വ്യക്തിവിവരങ്ങള്‍ പങ്കുവെക്കാന്‍ താത്പര്യപ്പെടുന്നുള്ളൂ. 45 ശതമാനം തങ്ങളുടെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിലപാടുകാരാണ്. മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കളില്‍ 40 ശതമാനം പേരും മെട്രോ ഇതര നഗരങ്ങളിലെ 30 ശതമാനം പേരും ഡാറ്റ പോളിസി തങ്ങളുടെ വാങ്ങല്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്നതായി പറഞ്ഞിട്ടുണ്ട്.

രാജ്യത്തെ 50 ശതമാനം ഉപഭോക്താക്കളും ഡിജിറ്റല്‍ പേമെന്റ് ഉപയോഗിക്കുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തുന്നു. എന്നാല്‍ ആഗോള തലത്തില്‍ ഇത് വെറും 22 ശതമാനമാണ്. തങ്ങളുടെ വിശ്വാസത്തെയും മൂല്യങ്ങളെയും ബഹുമാനിക്കുന്ന ബ്രാന്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനാണ് 84 ശതമാനം പേരും ആഗ്രഹിക്കുന്നത്. ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയായാലും നല്‍കാന്‍ തയ്യാറാകുന്നവരാണ് 94 ശതമാനം പേര്‍.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *