പത്ത് ലക്ഷം എല്‍ഡിഎസ് സിറിഞ്ചുകള്‍ ഇറക്കുമതി ചെയ്ത് സാംസംഗ്

പത്ത് ലക്ഷം എല്‍ഡിഎസ് സിറിഞ്ചുകള്‍ ഇറക്കുമതി ചെയ്ത് സാംസംഗ്

ഇന്ത്യയുടെ കൊവിഡ് വാക്സിനേഷന്‍ ദൗത്യത്തിന് പിന്തുണയുമായി സാംസംഗ്. ഇതിന്റെ ഭാഗമായി പത്ത് ലക്ഷം നൂതന ലോ ഡെഡ് സ്പേസ് (എല്‍ഡിഎസ്) സിറിഞ്ചുകള്‍ ഇറക്കുമതി ചെയ്തു. ദക്ഷിണ കൊറിയയില്‍നിന്ന് വിമാനമാര്‍ഗം എത്തിച്ച എല്‍ഡിഎസ് സിറിഞ്ചുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി.

എല്‍ഡിഎസ് സിറിഞ്ചുകള്‍ ഉപയോഗിച്ചാല്‍ ഇന്‍ജെക്ഷന്‍ എടുത്തു കഴിയുമ്പോള്‍ സിറിഞ്ചില്‍ ബാക്കിയാകുന്ന മരുന്നിന്റെ അളവ് കുറക്കുകയും അതുവഴി വാക്സിന്‍ പാഴാകുന്നത് കുറയാനും സഹായിക്കും. അതേ അളവ് വാക്സിന്‍ ഉപയോഗിച്ച് 20 ശതമാനം പേര്‍ക്ക് കൂടുതലായി ഡോസ് നല്‍കാന്‍ സാധിക്കുമെന്നാണ് സൂചന. ഇപ്പോഴുള്ള സിറിഞ്ചുകള്‍ക്ക് ഒരു മില്യണ്‍ ഡോസ് നല്‍കുമെങ്കില്‍ എല്‍ഡിഎസ് സിറിഞ്ചുകള്‍ക്ക് അതേ അളവ് വാക്സിന്‍ കൊണ്ട് 1.2 മില്യണ്‍ ഡോസുകള്‍ നല്‍കാനാകുമെന്നാണ് റിപ്പോര്‍ട്ട്.

ലഖ്നൗ, നോയ്ഡ ജില്ലാ ഭരണകൂടങ്ങള്‍ക്ക് 3,25,000 വീതം സിറിഞ്ചുകള്‍ വിതരണം ചെയ്യും. കൂടാതെ, 3,50,000 എല്‍ഡിഎസ് സിറിഞ്ചുകള്‍ തമിഴ്നാട്ടിലെ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന് വൈകാതെ കൈമാറും. കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഈ സിറിഞ്ചുകള്‍ എത്തിക്കും. ‘ സാംസംഗ് ഈ പ്രതിസന്ധി ഘട്ടത്തില്‍ രാഷ്ട്രത്തിനൊപ്പം ശക്തമായി നിലകൊള്ളുന്നതായി’ സാംസംഗ് ഇന്ത്യ സിഎസ്ആര്‍ വൈസ് പ്രസിഡന്റും മേധാവിയുമായ പാര്‍ത്ഥ ഘോഷ് പറഞ്ഞു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *