കുറഞ്ഞ ചെലവിൽ ആരംഭിച്ച് മികച്ച വരുമാനം നേടാവുന്ന സംരംഭങ്ങളെ അറിയാം

കുറഞ്ഞ ചെലവിൽ ആരംഭിച്ച് മികച്ച വരുമാനം നേടാവുന്ന സംരംഭങ്ങളെ അറിയാം

കുറഞ്ഞ ചെലവിൽ ആരംഭിച്ച് ലക്ഷങ്ങൾ വരെ വരുമാനം നേടാൻ കഴിയുന്ന നിരവധി സംരംഭങ്ങൾ നമുക്ക് ചുറ്റുമുണ്ട്.സ്വന്തം വൈദഗ്ധ്യവും അനുഭവ സമ്പത്തും കൊണ്ട് ഇത്തരം ബിസിനസ്സുകൾ ആരംഭിക്കാം. അധികം മുതൽ മുടക്കും ആവശ്യമില്ല.

ഓൺലൈൻ ട്യൂഷൻ

കുട്ടികളുടെ പഠനം ഇന്ന് ഓൺലൈനിലേക്ക് മാറിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ ഓൺലൈൻ ട്യൂഷന് ഇന്ന് വൻ സാധ്യതയാണ് ഉളളത്. സംരംഭകന്റെ യോഗ്യതയ്ക്കനുസരിച്ചുളള കോഴ്‌സുകളും പ്രോഗ്രാമുകളും തിരഞ്ഞെടുക്കാം. യൂട്യൂബിൽ കോച്ചിങ്ങ് ക്ലാസ് പോസ്റ്റ് ചെയ്ത് കൊണ്ട് ഈ രംഗത്തേക്ക് കടന്നു വരാം. പിഎസ് സി, ബാങ്ക് കോച്ചിങ്ങ്, സ്‌കൂൾ, കോളേജ് തുടങ്ങിയ മേഖലകളിൽ ഓൺലൈൻ കോച്ചിങ്ങ് നൽകാം. ഓരോ കോച്ചിങ്ങിനും അനുസരിച്ചാണ് വരുമാനം. മാസം 60,000 രൂപ വരെ വരുമാനം നേടാം.

കണ്ടന്റ് റൈറ്റിങ്ങ്

കണ്ടന്റ് റൈറ്റിങ്ങിന് വളരെയധികം സാധ്യതകളുണ്ട്. ഉൽപ്പന്നത്തിന്റെ ഉപയോഗം , മേന്മ, പ്രത്യേകത, സ്വഭാവം എന്നിവ ഉപഭോക്താവിലേക്ക് എത്തിക്കാൻ കഴിയുന്ന രീതിയിൽ കണ്ടന്റ് തയ്യാറാക്കണം. അത്യാകർഷകങ്ങളായ വാക്കുകളിലൂടെ ബന്ധപ്പെട്ട വെബ്‌സൈറ്റിലേക്ക് വിൽക്കുന്നവരെയും വാങ്ങുന്നവരെയും ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.ആശയം, കണ്ടന്റ് വേഡ്, മെസേജ് , ഇമേജുകൾ എന്നിവയെല്ലാം സ്വന്തമായി തയ്യാറാക്കണം. ലാപ്‌ടോപ്പും ഇന്റർനെറ്റ് കണക്ഷനും മതിയാകും. അനിമേഷനും ഉപയോഗിക്കാം. ആദ്യമാസങ്ങളിൽ തന്നെ 50,000 ത്തോളം രൂപ മുതൽ സമ്പാദിക്കാൻ കഴിയും.

സുഗന്ധവ്യഞ്ജനങ്ങളുടെ ഓൺലൈൻ വ്യാപാരം

സുഗന്ധ വ്യജ്ഞനങ്ങൾ ഓൺലൈനായി വില്പന നടത്തുന്നതിന് സാധ്യതകളേറെ ഉണ്ട്. അവയുടെ ലഭ്യത, ഗുണമേന്മ, ആവശ്യക്കാർ എല്ലാ അനുകൂല ഘടകങ്ങൾ തന്നെ. കർഷകരിൽ നിന്നും നേരിട്ട് ഉല്പന്നങ്ങൾ ശേഖരിക്കാം. അതു പോലെ തന്നെ ചില ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ നിന്നു നേരിട്ട് സംഭരിക്കുകയുമാവാം. പായ്ക്കറ്റായി വരുന്നവയ്ക്ക് അങ്ങനെ തന്നെ വിതരണം നടത്താം. അല്ലാത്തവ ആകർഷകമായ പായ്ക്കറ്റുകളിൽ വിൽപ്പനയ്ക്കായി എത്തിക്കാം. കൃത്യ സമയത്ത് ഉപഭോക്താക്കളിൽ എത്തിക്കുക എന്നത് പ്രധാനമാണ്. 40 ശതമാനം അറ്റദായം ഈ ബിസിനസ്സിലൂടെ ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *