ബോബി ചെമ്മണ്ണൂരിന്റെ ബിസിനസ് വളര്‍ച്ചക്ക് പിന്നില്‍ നിമിത്തമായ ഒരു സംഭവം – ഒരു എഫ്ബി കുറിപ്പ് വായിക്കാം

ബോബി ചെമ്മണ്ണൂരിന്റെ ബിസിനസ് വളര്‍ച്ചക്ക് പിന്നില്‍ നിമിത്തമായ ഒരു സംഭവം – ഒരു എഫ്ബി കുറിപ്പ് വായിക്കാം

ജൂവലറി ബിസിനസില്‍ ശ്രദ്ധേയനായ ബോബി ചെമ്മണ്ണൂര്‍ ഇന്ന് സോഷ്യല്‍ മീഡിയയിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജീവമാണ്. സോഷ്യല്‍ മീഡിയയിലെ പുതിയ താരമായ ക്ലബ്ബ്ഹൗസിന്റെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് ബോബി ചെമ്മണ്ണൂര്‍ ഓര്‍മിച്ചെടുത്ത ബിസിനസ് അനുഭവങ്ങള്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രേഖപ്പെടുത്തുകയാണ് യുവസംരംഭകനായ അനൂപ് ജോസ്. തന്റെ ബിസിനസ് വളര്‍ച്ചക്ക് നിമിത്തമായ ഒരു ഡല്‍ഹി സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം.

അനൂപ് ജോസിന്റെ കുറിപ്പ് വായിക്കാം:

രണ്ട് ദിവസം ക്ലബ്ഹൗസിന് വിശ്രമം കൊടുത്തിട്ട് ഇന്നാണ് പിന്നെയും ഒന്ന് കയറുന്നത്.. കയറാന്‍ കാര്യം സാക്ഷാല്‍ ബോച്ചേ സംസാരിക്കാന്‍ വരുന്നുണ്ട് എന്ന് കണ്ടിട്ടാണ്..

കാത്തിരുന്നു കയറിയത് വെറുതെ ആയില്ല നല്ല ഒരു കലക്കന്‍ അനുഭവ കഥ പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്.. ആ കഥ ഇവിടെ പങ്കു വയ്ക്കണം എന്ന് തോന്നി..

അദ്ദേഹം ആദ്യത്തെ ജ്വല്ലറി തുടങ്ങിയ സമയം.. അന്ന് ഏതാണ്ട് ഇരുപത് വയസിനു അടുത്താണ് പ്രായം.. കോഴിക്കോട് ആണ് സ്ഥലം എന്ന് തോന്നുന്നു.. ജ്വല്ലറി കച്ചവടം ഒക്കെ ആകെ മടുപ്പാണ്.. ഏകദേശം പൂട്ടാറായി ഇരിക്കുന്ന അവസ്ഥ..

ഇന്ന് അല്ലെങ്കില്‍ നാളെ ഇത് ഉപേക്ഷിച്ചു ഒന്നും ഇല്ലാത്ത അവസ്ഥയിലേക്ക് ഇറങ്ങണമല്ലോ എന്ന് ചിന്തിച്ചു ആകെ അസ്വസ്ഥന്‍ ആയി ഇരിക്കുന്ന സമയം..

അന്ന് എന്തോ ഒരു ആവശ്യത്തിന് ഒരു കേന്ദ്ര മന്ത്രിയെ കാണാന്‍ പോകേണ്ടതായിട്ട് വന്നു.. ഇവിടെ എങ്ങും അല്ല അങ്ങ് ഡല്‍ഹിയില്‍.. ഒരു പയ്യന്‍ ചെല്ലുകയാണ് കേന്ദ്രമന്ത്രിയെ കാണാന്‍..

എവിടെ അവസരം ലഭിക്കാനാണ്.. ഒരു തവണ ശ്രമിച്ചു നടന്നില്ല.. രണ്ടായി ഒരു രക്ഷയും ഇല്ല.. മൂന്നാം പ്രാവശ്യം പിന്നെയും ചെന്നു… നടക്കുന്ന ലക്ഷണമില്ല.. വിസിറ്റിംഗ് റൂമില്‍ ഇരുന്നവര്‍ എല്ലാവരും പോയി കഴിഞ്ഞിരുന്നു.. ചിലര്‍ക്ക് പ്രവേശനം കിട്ടി മറ്റു ചിലര്‍ കാത്തിരുന്നു മുഷിഞ്ഞു സ്ഥലം വിട്ടിരുന്നു..

അവസാനം ബോബി മാത്രമായി.. ഇനി ഈ പണിക്ക് ഇല്ല എന്ന് ഉറപ്പിച്ചു അവിടെ നിന്ന് പോരാന്‍ തുടങ്ങുമ്പോള്‍ ഒരു പ്രായം ചെന്ന മനുഷ്യന്‍ ഈ മന്ത്രിയുടെ മുറിയില്‍ നിന്ന് സന്തോഷത്തോടെ പുറത്തേക്ക് വന്നു..

അയാളാണ് ഏറ്റവും അവസാനമായി അകത്തേക്കു കയറിയത്.. അയാളുടെ ഒക്കെ സമയം നല്ല best ടൈം എന്ന് വിചാരിച്ചു ബോബി അങ്ങേരെ ഇങ്ങനെ നോക്കി നിന്നു..

ആകെ നിരാശനായി തന്നെ നോക്കി നില്‍ക്കുന്ന ആ പയ്യനെ കണ്ടപ്പോള്‍ തന്നെ എന്തോ മനസിലായ മാതിരി അയാള്‍ അടുത്തേക്ക് ചെന്ന് ബോബിയുടെ തോളില്‍ കൈ വച്ചിട്ട് പറഞ്ഞു..

You just follow up ബേട്ടാ…

പിറ്റേന്ന് റൂമില്‍ എല്ലാം പാക്ക് ചെയ്തു പോകാന്‍ ഇരിക്കുമ്പോള്‍ ഒരു ചിന്ത അദ്ദേഹത്തിന്റെ മുന്നിലേക്ക് വന്നു.. ആ വൃദ്ധന്‍ തന്റെ തോളില്‍ കൈ വച്ചു പറഞ്ഞ വാക്കുകള്‍.. സാധാരണ മൂന്ന് പ്രാവശ്യം ശ്രമിച്ചു നടന്നില്ലെങ്കില്‍ പിന്നെ ഒരിക്കലും ആ വഴി പോകാറില്ലാത്ത അദ്ദേഹത്തിന് ആ ഉപദേശം ഒരു പുതിയ വഴിതിരിവ് ആയിരുന്നു..

ആ വൃദ്ധന്‍ ഇത് ഏഴാംമത്തെ തവണയാണ് ശ്രമിക്കുന്നത്.. ഇത്രയും പ്രായമുള്ള അദ്ദേഹത്തിന് ഇത്രയും ക്ഷമ ഉണ്ടെങ്കില്‍ പിന്നെ യുവവായ തനിക്ക് എന്ത്‌കൊണ്ട് ആയിക്കൂടാ… എന്താണ് നഷ്ടപ്പെടാന്‍ ഉള്ളത്..

പിന്നെ ഒന്നും നോക്കിയില്ല ഇനി കാണുന്ന വരെ ശ്രമിക്കാന്‍ തീരുമാനം എടുത്തു.. അടുത്ത ശ്രമത്തില്‍ തന്നെ അത് നേടിയെടുക്കാനും കഴിഞ്ഞു..

പിന്നെ നാട്ടില്‍ വന്നു തന്റെ ജ്വല്ലറി ഇതേ രീതിയില്‍ വളര്‍ത്താന്‍ ശ്രമിക്കാന്‍ തുടങ്ങി..ജ്വല്ലറി പതിയെ മെച്ചപ്പെട്ടു വന്നു… തന്റെ ഓഫീസ് മുറിയില്‍ ഒരു വാചകം കൂടി അദ്ദേഹം എഴുതിയിട്ടു

Do follow-up, untill you achieve or untill you die..

ഒരു കാര്യം നടത്താന്‍ ഇറങ്ങിയാല്‍ നടക്കുന്ന വരെ ശ്രമിച്ചുകൊണ്ടേ ഇരിക്കുക.. പതിയെ ഇതൊരു ശീലമായി ജീവിതത്തിന്റെ ഭാഗമായി.. അതിന്റെ തുടര്‍ച്ചയായി ഇന്ന് കാണുന്ന ബോബി ചെമ്മണ്ണൂര്‍ അങ്ങനെ രൂപമെടുത്തു..

വളരെ നല്ല ഒരു അനുഭവമായി എനിക്ക് തോന്നി.. ഇങ്ങനെ ഒക്കെ ശ്രമിച്ചാല്‍ നടക്കില്ല എന്ന് നമ്മള്‍ കരുതുന്ന പലതും നടക്കും..

പിന്നെ ഒന്നും നോക്കിയില്ല… നേരെ തട്ടി പ്ലേറ്റില്‍ ആക്കി ഇവിടെ വിളമ്പുകയാണ്… കഴിച്ചിട്ട് നിങ്ങളുടെ അഭിപ്രായം പറയുമല്ലോ…
ഷെയര്‍ ചെയ്യാനും മറക്കണ്ട..

(കടപ്പാട് : facebook post of Anup Jose)

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *