ഓക്‌സിജന്‍ പ്ലാന്റ്: സര്‍ക്കാര്‍ ഗാരന്റിയില്‍ 2 കോടി വായ്പ

ഓക്‌സിജന്‍ പ്ലാന്റ്: സര്‍ക്കാര്‍ ഗാരന്റിയില്‍ 2 കോടി വായ്പ

കോവിഡ് ചികിത്സയില്‍ ഓക്‌സിജന്‍ ക്ഷാമം കാരണമുണ്ടായ പ്രശ്‌നങ്ങള്‍ പാഠമാക്കി ആശുപത്രികള്‍ക്കും നഴ്‌സിങ് ഹോമുകള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും മറ്റും ചെലവു കുറഞ്ഞ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 2 കോടി രൂപ വരെ വായ്പ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കും. പരമാവധി പലിശ 7.5% മുഴുവന്‍ തുകയ്ക്കും സര്‍ക്കാര്‍ ഗാരന്റി നല്‍കും.

കഴിഞ്ഞ വര്‍ഷം മേയ് 13ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാ രാമന്‍ പ്രഖ്യാപിച്ച അടിയന്തര വായ്പ ഗാരന്റി പദ്ധതിയുടെ (ഇസിഎല്‍ജിഎസ്) ഭാഗമായാണിത്. അഞ്ചു വര്‍ഷത്തേക്കാണ് വായ്പ. ആദ്യ 6 മാസം പലിശ
മാത്രം അടച്ചാല്‍ മതി. ഇസിഎല്‍ജിഎസ് അടുത്ത സെപ്റ്റംബര്‍ 30 വരെ അല്ലെങ്കില്‍ പദ്ധതിക്കായി 3 ലക്ഷം കോടി രൂപ തീരുന്ന തുവരെയാണുണ്ടാവുക. കഴിഞ്ഞ വര്‍ഷം മേയ് 13ന് പ്രഖ്യാപിച്ച 3 ലക്ഷം കോടിയില്‍ ഏകദേശം 85% ഇതിനകം വിതരണം ചെയ്തു. ഇസിഎല്‍ജിഎസില്‍ ഉള്‍പ്പെടുന്ന വായ്പകളുടെ വിതരണം ഡിസംബര്‍ 31വരെ നീട്ടി.

50 കോടി വരെ വായ്പയുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ഇസിഎല്‍ജിഎസ് പ്രകാരം വാങ്ങിയിട്ടുള്ള വായ്പകളുടെ തിരിച്ചടവു കാലാവധി 4 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമാക്കി. ആദ്യ 2 വര്‍ഷം പലിശ മാത്രം തിരിച്ചടച്ചാല്‍ മതി.

ഹോട്ടല്‍, റസ്റ്ററന്റ്, കന്റീന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം ഉള്‍പ്പെടെ ഏതാനും മേഖലകളില്‍ പരമാവധി 500 കോടി വരെ വായ്പ ബാധ്യതയുള്ള സംരംഭങ്ങള്‍ക്കാണ് ഇസിഎല്‍ജിഎസി ആനുകൂല്യം അനുവദിച്ചിരുന്നത്.

ഇസിഎല്‍ജിഎസിയില്‍ ഹോട്ടലുകളും മറ്റും ഉള്‍പ്പെടുന്ന ഗണത്തില്‍ വ്യോമയാന മേഖല യെയും ഉള്‍പ്പെടുത്തി. വിമാന ത്താവളം, എയര്‍ ആംബുലന്‍സ്, ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവ യ്ക്കും ആനുകൂല്യം ലഭിക്കും.

• എംഎസ്എംഇകള്‍ക്ക് കഴിഞ്ഞ 5ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പുനഃക്രമീകരണ വ്യവസ്ഥ കള്‍ക്കു വിധേയമായി 10% വായപ അധികമായി അനുവദിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *