ലോകത്തിലെ ഏറ്റവും വില കൂടിയ വജ്രമായി ‘സകുര’ മാറി; വിറ്റുപോയത് 213 കോടി രൂപയ്ക്ക്

ലോകത്തിലെ ഏറ്റവും വില കൂടിയ വജ്രമായി ‘സകുര’  മാറി; വിറ്റുപോയത് 213 കോടി രൂപയ്ക്ക്

അത്യപൂര്‍വമായ പര്‍പ്പിള്‍-പിങ്ക് വജ്രം ലേലത്തില്‍ വിറ്റു. ‘ദി സകുര’ എന്നറിയപ്പെടുന്ന വജ്രം 29.3 മില്യണ്‍ (213 കോടി രൂപ) ഡോളറിനാണ് വിറ്റത്. ഇതോടെ ലോകത്തിലെ ഏറ്റവും വില കൂടിയ വജ്രമായി സകുര മാറി. ലേല കമ്പനിയായ ക്രിസ്റ്റീസ് ആണ് ലേലം സംഘടിപ്പിച്ചത്. ഹോങ്കോങ്ങില്‍ വച്ചായിരുന്നു ലേലം. ജാപ്പനീസ് പദമായ സകുരയുടെ അര്‍ത്ഥം ചെറി പുഷ്പം എന്നാണ്.

15.81 കാരറ്റ് വജ്രം അതിന്റെ നിറം കൊണ്ടാണ് വ്യത്യസ്തമാകുന്നത്. പിങ്കും പര്‍പ്പിളും ചേര്‍ന്നതാണ് ഈ അപൂര്‍വ കല്ലിന്റെ നിറം. പ്ലാറ്റിനം, സ്വര്‍ണം എന്നിവ കൊണ്ട് നിര്‍മിച്ച മോതിരത്തിന്‍മേലാണ് വജ്രം പിടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ലേലം നടന്നത്. ഏഷ്യയിലെ ഒരു കോടീശ്വരനാണ് സകുരയെ സ്വന്തമാക്കിയത്. എന്നാല്‍ വാങ്ങല്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

‘ദി സ്പിരിറ്റ് ഓഫ് ദി റോസ്’ എന്നറിയപ്പെടുന്ന പര്‍പ്പിള്‍-പിങ്ക് വജ്രത്തിന്റെ റെക്കോര്‍ഡാണ് സകുര മറികടന്നത്. സകുരയ്ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വില കൂടിയ പര്‍പ്പിള്‍-പിങ്ക് വജ്രമായി അറിയപ്പെട്ടിരുന്നത് ദി സ്പിരിറ്റ് ഓഫ് ദി റോസ് ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ജെനീവയില്‍ ലേല കമ്പനിയായ സോതെബീസ് ആയിരുന്നു ലേലം സംഘടിപ്പിച്ചിരുന്നത്. 14.8 കാരറ്റ് ഭാരമുള്ള ഈ വജ്രം ഏകദേശം 195 കോടി രൂപയ്ക്കാണ് വിറ്റത്. സകുരയ്‌ക്കൊപ്പം ഹൃദയത്തിന്റെ ആകൃതിയുള്ള മറ്റൊരു വജ്രം കൂടി ലേലത്തില്‍ വിറ്റിരുന്നു.

‘ദി സ്വീറ്റ് ഹാര്‍ട്ട്’ എന്ന പേരിലുള്ള വജ്രം 6.6 മില്യണ്‍ (47 കോടി രൂപ) ഡോളറിനാണ് വിറ്റത്. 4.2 കാരറ്റുള്ള പിങ്ക് ഡയമണ്ട് മോതിരമാണിത്. നിലവില്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ പിങ്ക് വജ്രം ‘സിടിഎഫ് പിങ്ക് സ്റ്റാര്‍’ ആണ്. 59.6 കാരറ്റ് ഭാരമുള്ള ഈ വജ്രം 71.2 മില്യണ്‍ ഡോളറിനാണ് ലേലത്തില്‍ വിറ്റത്. ഇന്ത്യന്‍ കറന്‍സി മൂല്യം ഏകദേളം 515 കോടി രൂപ വരുമിത്. 2017 ഏപ്രിലില്‍ ഹോങ്കോങ്ങില്‍ നടന്ന സോതെബിയുടെ ലേലത്തിലാണ് സിടിഎഫ് പിങ്ക് സ്റ്റാര്‍ വിറ്റത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *