ജീവിതത്തില്‍ രക്ഷപെടാന്‍ വേണ്ട രണ്ട് കഴിവുകള്‍ – യുവസംരംഭകന്‍ അനൂപ് ജോസ് എഴുതുന്നു

ജീവിതത്തില്‍ രക്ഷപെടാന്‍ വേണ്ട രണ്ട് കഴിവുകള്‍ – യുവസംരംഭകന്‍ അനൂപ് ജോസ് എഴുതുന്നു

അനൂപ് ജോസ്

ജീവിതത്തില്‍ രക്ഷപെടാന്‍ ഉള്ള വഴികള്‍.. കഴിഞ്ഞ ദിവസം ഒരു ക്ലബ്ഹൗസ് റൂമിലെ ചര്‍ച്ച ഇതായിരുന്നു.. അതില്‍ നിന്ന് ഉരുതിരിഞ്ഞ ചില ആശയങ്ങള്‍ ഇവിടെയും പങ്കു വയ്ക്കണം എന്ന് തോന്നി..

അധികം പേരൊന്നും ഇല്ലാതിരുന്ന ഒരു കൊച്ചു സംവാദം ആയിരുന്നെങ്കിലും ആശയങ്ങള്‍ മികച്ചത് തന്നായി തോന്നി..

ആദ്യം തന്നെ രക്ഷപെടുക എന്നത്‌കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

ഞങ്ങളുടെ ചര്‍ച്ചയിലെ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ സ്വസ്ഥതയും സമാധാനവും പിന്നെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു വരുമാനവുമാണ്.. ഈ വരുമാനത്തിന്റെ തോത് ഓരോരുത്തര്‍ക്കും വ്യത്യസ്തമായേക്കാം എന്നാലും അതില്‍ ആര്‍ഭാടങ്ങളോ മറ്റ് സ്ഥാനമാങ്ങളോ ഒന്നും പെടുത്തേണ്ടതായിട്ടില്ല..

അതെല്ലാം അതിനും അപ്പുറം നമ്മളെ തേടി വരുന്ന ഓരോ ആഗ്രഹങ്ങളാണ്.. താല്പര്യം ഉണ്ടെങ്കില്‍ അവയെ പിന്തുടരാം..

അടുത്തതായി രക്ഷപെടാന്‍ വേണ്ടത് രണ്ട് കഴിവുകളാണ്.. ഒന്ന് അവനവനു വേണ്ട വരുമാനം ഉണ്ടാക്കാന്‍ ഉള്ള കഴിവും അടുത്തത് ഉണ്ടാക്കിയതിനെ വേണ്ട രീതിയില്‍ മാനേജ് ചെയ്യാനുമുള്ള തിരിവും..

ഇങ്ങനെ പറയാന്‍ കാരണം ഉണ്ട്.. എത്ര ലക്ഷം രൂപ വരുമാനം ഉള്ളവന്‍ ആണെങ്കിലും വെറുതെ ചിലവാക്കാന്‍ മാത്രം അറിയുന്നവന്‍ ആണെങ്കില്‍ ഏതെങ്കിലും കാരണവശാല്‍ അവന്റെ വരുമാനം നിലച്ചാല്‍ കുത്തുപാള എടുത്ത് പോകും..

ചില ആളുകളെ കണ്ടിട്ടില്ലേ എത്ര വരുമാനം ഉണ്ടെങ്കിലും കയ്യില്‍ ഒന്നും കാണില്ല.. ബാങ്കിലും ഒന്നും കാണില്ല.. പണം ഇങ്ങനെ കയ്യില്‍ക്കൂടി കയറി പൊക്കൊണ്ടിരിക്കും..

പിന്നെ ചിലരുണ്ട് കയ്യിലേക്ക് എന്തെങ്കിലും കിട്ടിയാല്‍ പിന്നെ തല്ലിക്കൊന്നാലും അഞ്ചിന്റെ പൈസ പോലും പുറത്തേക്ക് ഇറക്കാത്തവര്‍.. അവരെ പറ്റി പ്രിത്യേകിച്ചു ഒന്നും പറയാനില്ല.

ശരിക്കും ഇതിന്റെ രണ്ടിന്റെയും ഇടയില്‍ നില്‍ക്കാന്‍ പഠിക്കണം.. ഇടയില്‍ നില്‍ക്കുക എന്ന് പറഞ്ഞാല്‍ സാഹചര്യത്തിന് അനുസരിച്ച് ചിലവാക്കാനും പിശുക്കാനും കഴിയണം.. ആ സാഹചര്യം തിരിച്ചു അറിയുന്നതിലാണ് അതിന്റെ ഗുട്ടന്‍സ് ഇരിക്കുന്നത്..

അതിപ്പോള്‍ ഒരാള്‍ക്കും ജന്മനാ കിട്ടുന്ന ഒരു കഴിവ് ആകണമെന്നില്ല.. സ്വന്തം യുക്തിയും ജീവിതാനുഭവങ്ങളും അതില്‍ വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്.. പക്ഷെ ശ്രമിച്ചാല്‍ അതില്‍ ഒരു expert ആയി തീരാന്‍ ആര്‍ക്കും കഴിയും..

എങ്ങനെ ശ്രമിക്കാം എന്ന് ചോദിച്ചാല്‍.. സ്വയം വിലയിരുത്തുക.. കഴിഞ്ഞ ഒരു മാസം എന്തിനെല്ലാം പണം ചിലവാക്കി.. ഉദ്ദേശം എത്ര ചിലവായി കാണും.. അതില്‍ എത്ര വെറുതെ പാഴാക്കി കളഞ്ഞു അല്ലെങ്കില്‍ ഒഴിവാക്കാന്‍ കഴിയാവുന്നത് ആയിരുന്നു..

ഇങ്ങനെ സ്ഥിരമായി വിലയിരുത്താന്‍ തുടങ്ങിയാല്‍ പിന്നെ ഓരോ തവണയും പണം ചിലവഴിക്കാന്‍ പോകുന്നതിനു മുന്‍പ് ഒരു ഉള്‍വിളി എന്നോ sixth സെന്‍സ് എന്നൊക്കെ പറയുന്ന പോലെ ഒരു ബോധോദയം നമ്മുടെ ഉള്ളില്‍ ഉണ്ടാവും.. അത് നല്ലതല്ലേ..

തീര്‍ന്നില്ല.. ഇതിന്റെ റെസ്‌പോണ്‍സ് ഒക്കെ നോക്കിയിട്ട് ബാക്കി കൂടി പറയാം.
(കടപ്പാട് : faebook post of Anup Jose)

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *