ക്ലബ്ഹൗസ് മാനിയ! ക്ലബ്ബ്ഹൗസിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് പ്രശസ്ത ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റ് എ.ആര്‍ രഞ്ജിത്ത് എഴുതുന്നു

ക്ലബ്ഹൗസ് മാനിയ! ക്ലബ്ബ്ഹൗസിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് പ്രശസ്ത ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റ് എ.ആര്‍ രഞ്ജിത്ത് എഴുതുന്നു

സമീപകാലത്ത് ഏറെ തരംഗമായിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ക്ലബ്ബ് ഹൗസ്. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും തന്റെ കാഴ്ചപ്പാടില്‍ വിലയിരുത്തുകയാണ് പ്രശസ്ത ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റും ബ്രഹ്മ ലേണിങ് സൊല്യൂഷന്‍സ് സിഇഒയുമായ എ.ആര്‍ രഞ്ജിത്ത്.

എ.ആര്‍ രഞ്ജിത്ത്
ക്ലബ് ഹൗസിലേക്ക് ഇന്‍വിറ്റേഷന്‍ കിട്ടിയില്ലേ? ശ്ശൊ… എങ്ങനേലും ഒന്ന് സെറ്റപ്പാക്കന്നേ

അതെ, മറ്റു പല ആപ്പുകളേയും പോലെ റലാമിറ സൃഷ്ടിക്കാനും പടിപടിയായ വളര്‍ച്ചക്കുമുള്ള സ്ട്രാറ്റജിയുമായാണ് ഈ പുത്തന്‍ ആപ്പിന്റെ വരവ്! സംഭവം മൊത്തത്തില്‍ കൊള്ളാമെന്ന തോന്നലുണ്ടാകും.

എനിക്ക് തോന്നിയ ചില നല്ല വശങ്ങളും ചീത്ത വശങ്ങളും ഷെയറുന്നു!

നല്ല വശങ്ങള്‍
1.ജീവിതത്തില്‍ നമ്മള്‍ സംസാരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതാത്തവരുമായി നേരിട്ട് സംസാരിക്കാവുന്ന ഇടം.

 1. വോയ്‌സ് ആയതിനാല്‍ ഫേക്കുകളുടെ സാധ്യത കുറയും, ഒപ്പം ഔട്ട്‌സോഴ്‌സിങ്ങും പറ്റില്ല. അതിനാല്‍ കുറേക്കൂടി Genuine ആണ്.
 2. വോയ്‌സ് ആയതിനാല്‍ത്തന്നെ ഏതു സമയത്തും ലൈഫ് ഉള്ള പ്ലാറ്റ് ഫോമാണ്.
 3. ഫ്രീഡം ഓഫ് ചോയ്‌സ്, എക്‌സ്പ്രഷന്‍.പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് സുരക്ഷിത ഇടം.
 4. പബ്ലിക് പ്ലാറ്റ്‌ഫോമില്‍ fbയിലെ പോലെ നെഗറ്റീവ് കമന്റിട്ടുള്ള പൊങ്കാല നടക്കില്ല.
 5. എന്തിനും ഏതിനും അഭിപ്രായമുള്ളവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ആദ്യ ഇടം
 6. ചുമ്മാ കേട്ടുകൊണ്ടിരിക്കാനും, സമയം കൊല്ലാനും, ഏകാന്തത ഒഴിവാക്കാനും ബെസ്റ്റ്!
 7. ബുദ്ധിപരമായി ഉപയോഗിച്ചാല്‍ ബിസിനസ് നെറ്റ്വര്‍ക്കിങ്ങിനും,പേര്‍സണല്‍ ബ്രാന്‍ഡിങ്ങിനും നല്ലത്!

മോശം വശങ്ങള്‍

 1. ഒന്നാന്തരം സമയംകൊല്ലി, ഉറക്കം കൊല്ലി.
 2. പല അറിവുകളും കിട്ടുമെങ്കിലും authenticity ഇല്ല.
 3. പല വീക്ഷണങ്ങള്‍ കേട്ട് കണ്‍ഫ്യൂഷനും, മടുപ്പും തോന്നിയേക്കാം.
 4. സോഷ്യല്‍ മീഡിയ അഡിക്ഷന്‍
 5. നെഗറ്റീവ് വിഷയങ്ങളുടെ ചര്‍ച്ച, അവിടുത്തെ ആള്‍ക്കൂട്ടം.

ആദ്യ രണ്ടുദിവസത്തെ ആവേശം, പിന്നീട് കുറയുന്നതു പോലെ തോന്നി…

എന്തായാലും കാത്തിരുന്ന് കാണണം കോശി, നിനക്കിനി എന്തു സംഭവിക്കുമെന്ന്!

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *