വില്‍പ്പന കൂട്ടാന്‍ ഡിജിറ്റല്‍ വഴി തേടി വാഹന നിര്‍മ്മാണ കമ്പനികള്‍

വില്‍പ്പന കൂട്ടാന്‍ ഡിജിറ്റല്‍ വഴി തേടി വാഹന നിര്‍മ്മാണ കമ്പനികള്‍

രാജ്യത്തെ മുന്‍നിര വാഹന കമ്പനികള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വില്‍പ്പനയിലുണ്ടായ തിരിച്ചടി മറികടക്കാന്‍ പുതിയ വഴികള്‍ തേടുന്നു. മാരുതി സുസുകി, ഹ്യുണ്ടെ, ഹോണ്ട, കിയ, ടൊയോറ്റ, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബെന്‍സ് തുടങ്ങിയ കമ്പനികളെല്ലാം ഡിജിറ്റല്‍ സങ്കേതങ്ങള്‍ വഴി വില്‍പ്പന ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.

ടെസ്റ്റ് ഡ്രൈവ് ഡെലിവറി എന്നിവയൊഴിവാക്കിയാല്‍ തങ്ങളുടെ കാര്‍ പര്‍ചേസുമായി ബന്ധപ്പെട്ട 26 ല്‍ 24 ടച്‌പോയിന്റുകളും ഡിജിറ്റൈസ് ചെയ്തതായി മാരുതി സുസുകി വ്യക്തമാക്കി. ആകെ വരുന്ന എന്‍ക്വയറികളുടെ 40 ശതമാനവും ഡിജിറ്റല്‍ വഴിയാണ്. രാജ്യത്താകെ ആയിരത്തിലേറെ ടച്ച് പോയിന്റുകള്‍ വഴി എന്‍ക്വയറി മുതല്‍ കാര്‍ ബുക്കിങ് വരെ സാധ്യമാണെന്നും മാരുതി സുസുകി പറുന്നു.

ഓരോ മാസം കഴിയുമ്പോഴും മഹീന്ദ്രയുടെ ഡിജിറ്റല്‍ സ്വാധീനം വളരുന്നതായാണ് കമ്പനി പറയുന്നത്. ടാറ്റയുടെ കാര്യവും വ്യത്യസ്തമല്ല. തങ്ങളുടെ പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ക്ലിക് ടു ഡ്രൈവ് സംവിധാനം ലഭിക്കുമെന്നും കമ്പനി പറയുന്നു. നിലവില്‍ രാജ്യത്തെ കാര്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന എന്‍ക്വയറികളില്‍ 40 ശതമാനവും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴിയാണ്. കൊവിഡ് മഹാമാരിയുടെ തിരിച്ചടി മറികടക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴിയുള്ള എന്‍ക്വയറികളെ വില്‍പ്പനയിലേക്ക് എത്തിക്കാനാണ് കമ്പനികളുടെയെല്ലാം ശ്രമം

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *