കോവിഡ് 19 : ലോക്ക്ഡൗൺ കാലത്ത് സംരംഭകർക്ക് പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കാം

കോവിഡ് 19 : ലോക്ക്ഡൗൺ കാലത്ത് സംരംഭകർക്ക് പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കാം

കോറോണ വൈറസിന്റെ രണ്ടാം തരംഗവും നമ്മുടെ ജീവിതത്തെ ബാധിച്ചു. മരണനിരക്ക് വർധിച്ചതോടെ പല സ്ഥലങ്ങളിലും വീണ്ടും ലോക്ക് ഡൗൺ തുടരുന്നു. ഇതേ തുടർന്ന് പല രംഗങ്ങളിലും അവസരങ്ങൾ കുറഞ്ഞു. എന്നാൽ ഈ സമയം നിങ്ങളുടെ പ്രൊഫഷണൽ കഴിവുകൾ വർധിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്താം. ഇതിനായി നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളിതാ

ന്യൂ നോർമ്മലിനെ അംഗീകരിക്കുക

ഇപ്പോഴുളള നമ്മുടെ പുതിയ സാധാരണ അവസ്ഥയെ അംഗീകരിക്കുക എന്നതാണ് പ്രധാനം. ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റിയ നമുക്ക് ചുറ്റുമുളള ആളുകളെ കണ്ടു പഠിക്കാം. മാറി കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സംരംഭകർ അവരുടെ ബിസിനസ്സ് മോഡലുകളും ഓഫറുകളും മാറ്റുന്നു. ഈ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ അവരുടെ സംരംഭക യാത്ര ആരംഭിക്കാൻ അനുയോജ്യമായ സമയം കാത്തിരിക്കാതെ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക. വിദ്യാർത്ഥകളിൽ അവരുടെ വിനോദങ്ങൾ ഒരു ബിസിനസ്സാക്കി മാറ്റി. പാചകം ചെയ്യാൻ കഴിയാത്ത മുതിർന്ന പൗരന്മാരെ സഹായിക്കാൻ വീട്ടമ്മമാർ അവരുടെ പാചക കഴിവുകൾ ഉപയോഗിക്കാൻ തീരുമാനിച്ചു.

ഓൺലൈൻ കോഴ്‌സുകൾ പ്രയോജനപ്പെടുത്താം

തങ്ങളുടെ സംരംഭങ്ങൾ കാലത്തിന് അനുസരിച്ചുളള മാറ്റത്തിലേക്ക് പലരും കൊണ്ടു വന്നു. ഇന്ന് നിരവധി കോഴ്‌സുകൾ ഓൺലൈനിൽ ലഭ്യമാണ്. നിങ്ങളുടെ പ്രൊഫഷണൽ ലക്ഷ്യങ്ങൾക്ക് അനുസരിച്ച് ഒരെണ്ണം തിരഞ്ഞെടുക്കാം. പ്രയാസകരമായ ദിവസങ്ങൾ ഉണ്ടായാലും നന്നായി പ്രവർത്തിക്കാൻ ശ്രമിക്കുക. വർത്തമാനത്തെയും ഭാവിയെയും കുറിച്ചുളള ഉത്കണ്ഠ നിങ്ങളെ ബാധിക്കുന്ന ദിവസങ്ങളിൽ നിങ്ങളെ വിശ്വസിക്കുന്ന ആളുകളുമായി ഇടപഴകുക. പഴയകാല സൗഹൃദ ബന്ധങ്ങൾ പുനസ്ഥാപിക്കുക. ഇതൊക്കെ നിങ്ങളെ ഉന്മേഷവാന്മാരാക്കും.

സ്വപ്‌നങ്ങളിൽ വിശ്വസിക്കുന്നത് തുടരുക

ഇത്തരം പകർച്ചവ്യാധി പോലുളള പ്രതികൂല സാഹചര്യങ്ങളിൽ പോലും നമ്മുടെ സ്വപ്‌നങ്ങൾ ഉപേക്ഷിക്കരുത് എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഓരോ സമ്പദ് വ്യവസ്ഥയും ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകും. എത്ര പ്രതിസന്ധി ഉണ്ടായാലും നിങ്ങളുടെ ആഗ്രഹം പുനർവിചിന്തനം നടത്തരുത്. നിങ്ങളുടെ നിക്ഷേപങ്ങളും സമ്പാദ്യവും തുടരുക. സാഹചര്യം അനുകൂലമാകുമ്പോൾ നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *