കോവിഡ് നേരിടാന്‍ 5 ലക്ഷം വായ്പ; 100 കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും നല്‍കും

കോവിഡ് നേരിടാന്‍ 5 ലക്ഷം വായ്പ; 100 കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും നല്‍കും

കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാന്‍ പൊതുമേഖലാ ബാങ്കുകള്‍ 100 കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകളും നല്‍കും. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമുള്ള കോവിഡ് വായ്പ പദ്ധതിയില്‍ പുതുതായി നല്‍കുന്ന മൂന്ന് തരം വായ്പകള്‍ ആണുള്ളത്.

ആശുപത്രികള്‍ / ലബോറട്ടറികള്‍, വാക്സിന്‍ നിര്‍മാതാക്കള്‍ ഓക്‌സിജന്‍ നിര്‍മ്മാതാക്കള്‍/ വിതരണക്കാര്‍, കോവിഡ് അനുബന്ധ മരുന്നുകളുടെയും ഇറക്കുമതിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള ചികിത്സയ്ക്കുള്ള വായ്പയും ഇതിലുള്‍പ്പെടും.

ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ സ്ഥാപിക്കാനും ചികിത്സ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുമായി 100 കോടി രൂപ വരെയാണ് ബിസിനസ് വായ്പ. ശമ്പളക്കാര്‍, ശമ്പളക്കാരന്‍ അല്ലാത്തവര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് ചികിത്സയ്ക്കായി 25,000 മുതല്‍ അഞ്ച് ലക്ഷം വരെയുള്ളതും ഈട് വേണ്ടാത്തതുമായ വ്യക്തിഗത വായ്പ നല്‍കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *