റിസര്‍വ് ബാങ്ക് ഉത്തരവിനെതിരെ എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും സുപ്രീം കോടതിയില്‍

റിസര്‍വ് ബാങ്ക് ഉത്തരവിനെതിരെ എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും സുപ്രീം കോടതിയില്‍

റിസര്‍വ് ബാങ്കിനെതിരെ എച്ച്ഡിഎഫ്‌സി ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയെ സമീപിച്ചു. വിവരാവകാശ നിയമപ്രകാരം സാമ്പത്തിക വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തിനെതിരെയാണ് ഹര്‍ജി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കേണ്ടി വരുന്നത് തങ്ങളുടെ ബാങ്കിങ് ബിസിനസില്‍ തിരിച്ചടിയാകുമെന്നാണ് ബാങ്കുകള്‍ ഭയക്കുന്നത്.

ജസ്റ്റിസുമാരായ എല്‍എന്‍ റാവുവും അനിരുദ്ധ ബോസും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി കേട്ടത്. എസ്ബിഐയുടെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ഭാഗമായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും ഹാജരായി. പരിശോധന വിവരങ്ങളും റിസ്‌ക് അസസ്‌മെന്റ് റിപ്പോര്‍ട്ടുകളും വാര്‍ഷിക സാമ്പത്തിക പരിശോധനാ വിവരങ്ങളും പുറത്തുവിടുന്നത് മത്സരാധിഷ്ടിത ബാങ്കിങ് രംഗത്ത് എതിരാളികള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഇരുവരും വാദിച്ചു. എതിരാളികള്‍ ട്രേഡ് സീക്രട്ട് മനസിലാക്കാന്‍ ആര്‍ടിഐ ആക്ടിനെ ദുരുപയോഗം ചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

റിസര്‍വ് ബാങ്ക് ഉത്തരവിനെതിരെയാണ് ഹര്‍ജിയെങ്കിലും ഫലത്തില്‍ 2015 ലെ സുപ്രീം കോടതി വിധിയെയാണ് ഇതിലൂടെ ചോദ്യം ചെയ്യുന്നത്. 2015 ലെ സുപ്രീം കോടതി ഉത്തരവില്‍ റിസര്‍വ് ബാങ്കിനോട് വാര്‍ഷിക പരിശോധനാ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പുറത്തുവിടാന്‍ പരമോന്നത കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിക്ഷേപകരുടെയും പൊതുജനത്തിന്റെയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയോടും ബാങ്കിങ് സെക്ടറിനോട് തന്നെയും ഊയര്‍ന്ന പ്രതിബദ്ധത റിസര്‍വ് ബാങ്ക് പുലര്‍ത്തേണ്ടതുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *