കൊച്ചിയില്‍ ഐസൊലേഷന്‍ സൗകര്യവുമായി മേക്ക് മൈ ട്രിപ്പ്

കൊച്ചിയില്‍ ഐസൊലേഷന്‍ സൗകര്യവുമായി മേക്ക് മൈ ട്രിപ്പ്

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ പിടിമുറുക്കിയതോടെ ഹോട്ടലുകളില്‍ ഐസൊലേഷന് അവസരം തേടുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. വീട്ടില്‍ അടിസ്ഥാന സൗകര്യമില്ലാത്തവരും പ്രായമായ അംഗങ്ങളുള്ളവരുമാണ് കൂടുതലായും ഐസൊലേഷനായി ഹോട്ടലുകളില്‍ എത്തുന്നത്. ഇത്തരം സാഹചര്യം കണക്കിലെടുത്ത് കൊവിഡ് ബാധിതരെന്ന് സംശയിക്കുന്നവര്‍ക്ക് മേക്ക് മൈ ട്രിപ്പ് ഐസൊലേഷന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ്.

വിവിധ നഗരങ്ങളിലായി 500ഓളം ഹോട്ടലുകളുമായി സഹകരിച്ചാണ് മേക്ക് മൈ ട്രിപ്പ് സുഖകരമായ ഐസൊലേഷന്‍ റൂം സൗകര്യം ഒരുക്കിയത്. കൊച്ചി, ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ലക്നൗ, കൊല്‍ക്കത്ത, പൂനെ, ജയ്പൂര്‍, ചെന്നൈ, അഹമ്മദാബാദ്, ചണ്ഡിഗഢ്, ലുധിയാന തുടങ്ങിയ നഗരങ്ങളിലാണ് സൗകര്യം ഒരുക്കുന്നത്. കൊച്ചിയില്‍ ഐബിസ് കൊച്ചി സിറ്റി സെന്റര്‍, ഹോട്ടല്‍ ബുരൂജ്, പ്രയാണ ഹോട്ടലുകള്‍, സ്റ്റാര്‍ലിറ്റ് സ്യൂട്ട്സ്, റമദ റിസോര്‍ട്ട്, ഹൈലൈറ്റ് ഇന്‍, ട്രാവങ്കൂര്‍ കോര്‍ട്ട് തുടങ്ങിയ ഹോട്ടലുകളിലാണ് ഐസൊലേഷന്‍ സൗകര്യമൊരുക്കുക.

ക്വാറന്റൈന്‍/ഐസൊലേഷന്‍ ആവശ്യങ്ങള്‍ക്കായി മേക്ക് മൈ ട്രിപ്പ് പ്ലാറ്റ്ഫോമിലൂടെ ബുക്ക് ചെയ്യാം. ഭൂരിഭാഗം ഹോട്ടലുകളും ഹോട്ടല്‍ സ്റ്റേ എന്ന പോലെ ഭക്ഷണം ഉള്‍പ്പടെയുള്ള നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റ് ഐസൊലേഷന്‍ ആവശ്യങ്ങളുടെ നിരക്കുകള്‍ സ്വയം വഹിക്കണം. സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ മേക്ക് മൈ ട്രിപ്പ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *