കാനറ ബാങ്കിന് 9000 കോടി സമാഹരിക്കാന്‍ ബോര്‍ഡ് അനുമതി

കാനറ ബാങ്കിന് 9000 കോടി സമാഹരിക്കാന്‍ ബോര്‍ഡ് അനുമതി

പൊതുമേഖലാ സ്ഥാപനമായ കാനറ ബാങ്കിന് 9000 കോടി രൂപ നിക്ഷേപം സമാഹരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി. ഇക്വിറ്റി ഓഹരികളായും കടമായും പണം 2021- 2022 സാമ്പത്തിക വര്‍ഷത്തില്‍ സമാഹരിക്കാനാണ് അനുമതി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് അനുമതി നല്‍കിയത്.

റെഗുലേറ്ററി ഫയലിങിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്വിറ്റി ഓഹരികള്‍ വഴി 2500 കോടി സമാഹരിക്കാനാണ് ലക്ഷ്യം. ടയര്‍ വണ്‍ ബേസെല്‍ III കോംപ്ലയന്റ് ബോണ്ട് വഴി 4000 കോടി സമാഹരിക്കും. ടയര്‍ ടു ബേസെല്‍ III കോംപ്ലയന്റ് ബോണ്ട് വഴി അവശേഷിക്കുന്ന 2400 കോടിയും സമാഹരിക്കും.

കടപ്പത്രങ്ങള്‍ വിപണിയിലെ സാഹചര്യവും ആവശ്യമായ അനുമതികളും നേടിയ ശേഷം മാത്രമേ പുറത്തിറക്കൂവെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ 161.85 രൂപയ്ക്കാണ് കാനറ ബാങ്കിന്റെ ഓഹരികള്‍ വില്‍പ്പന നടക്കുന്നത്. 5.37 ശതമാനമാണ് ഓഹരിവിലയിലുണ്ടായ വര്‍ധന.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *