കെഎസ്ഇബി ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം വ്യാപകമാക്കുന്നു; 1,000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുത ബില്ലുകള്‍ ഓണ്‍ലൈനിലൂടെ മാത്രം

കെഎസ്ഇബി ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം വ്യാപകമാക്കുന്നു; 1,000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുത ബില്ലുകള്‍ ഓണ്‍ലൈനിലൂടെ മാത്രം

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുത ബില്ലുകള്‍ ഇനി ഓണ്‍ലൈനിലൂടെ മാത്രം. തുടക്കത്തില്‍ ക്യാഷ് കൗണ്ടറുകളില്‍ ബില്‍ അടയ്ക്കാന്‍ അനുവദിച്ചേക്കുമെങ്കിലും സംവിധാനം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് വഴി മാറ്റുമെന്ന് റിപ്പോര്‍ട്ട്. ആയിരത്തിന് മുകളിലുള്ള തുക സ്വീകരിക്കുന്നത് കുറയ്ക്കുന്നതിലൂടെ വലിയ വിഭാഗം ഗാര്‍ഹിക ഉപയോക്താക്കളെയും നിയന്ത്രിക്കാനാകും. ഇത് ക്യാഷ്യര്‍ തസ്തികള്‍ കുറക്കുന്നതിനും സഹായകരമായേക്കും എന്നാണ് വില ഇരുത്തല്‍.

ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം വ്യാപകമാക്കുന്നതിലൂടെ, ഉപയോക്താക്കള്‍ ആളാംപ്രതി വൈദ്യുത ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനുമാകും. ഉപഭോക്താവിന് കെഎസ്ഇബി ഓഫീസില്‍ എത്താതെ തന്നെ ഓണ്‍ലൈനായി സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ഇപ്പോള്‍ അവസരമുണ്ട്.

പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ നല്‍കുന്നതിന് സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എന്ന പുതിയ പദ്ധതിയും കെഎസ്ഇബി നടപ്പാക്കിയിട്ടുണ്ട്. വൈദ്യുത സേവനങ്ങള്‍ക്കായി 1912 എന്ന നമ്പറില്‍ വിളിക്കാം. 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാകും. എന്തായാലും2021 ജൂലൈ 31 വരെ കെഎസ്ഇബിയുടെ ഡബ്യുഎസ്എസ് എന്ന വെബ്‌പോര്‍ട്ടല്‍ വഴിയോ കെഎസ്ഇബി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വഴിയോ വൈദ്യതി ബില്‍ അടയ്ക്കുമ്പോള്‍ യാതൊരു വിധ ട്രാന്‍സാക്ഷന്‍ ചാര്‍ജുകളും ഈടാക്കില്ല.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്ന് വരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *