ആഭ്യന്തര വിമാന യാത്രകള്‍ക്ക് വീണ്ടും ചെലവേറും

ആഭ്യന്തര വിമാന യാത്രകള്‍ക്ക് വീണ്ടും ചെലവേറും

ആഭ്യന്തര വിമാന യാത്രകള്‍ക്ക് വീണ്ടും ചെലവേറും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13 മുതല്‍ 16 ശതമാനം വരെയാണ് വിമാന ടിക്കറ്റുകളുടെ നിരക്ക് ഉയരുന്നത്.

ജൂണ്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. അടിസ്ഥാന നിരക്കുകളില്‍ ആണ് മാറ്റം. അതേ സമയം ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. കൊവിഡ് രണ്ടാം തരംഗത്തില്‍ വീണ്ടും വിമാന കമ്പനികള്‍ പ്രതിസന്ധിയില്‍ ആയതാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ കാരണം. വരുമാനമുയര്‍ത്താന്‍ വിമാനക്കമ്പനികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

രണ്ട് മാസത്തെ ലോക്ക്ഡൗണിനുശേഷം കഴിഞ്ഞ വര്‍ഷം മെയ് 25 ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ആഭ്യന്തര വിമാന യാത്രാ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. വിമാന സര്‍വീസ് സമയദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി അടിസ്ഥാന നിരക്കുകളും ഉയര്‍ന്ന നിരക്കുകളും കൂട്ടിയിരുന്നു .

40 മിനിറ്റിനുള്ളില്‍ ഉള്ള യാത്രകളുടെ ടിക്കറ്റുകളുടെ കുറഞ്ഞ പരിധി 2,300 രൂപയില്‍ നിന്ന് 2,600 രൂപയായി ആണ് ഉയര്‍ത്തിയിരിക്കുന്നത്. 13 ശതമാനമാണ് ടിക്കറ്റ് നിരക്ക് വര്‍ധന. 40 മിനിറ്റിനും 60 മിനിറ്റിനും ഇടയിലുള്ള ദൈര്‍ഘ്യമുള്ള യാത്രകളുടെ ടിക്കറ്റ് നിരക്ക് 2,900 രൂപയില്‍ നിന്ന് 3,300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

ആഭ്യന്തര വിമാന നിരക്കുകള്‍ വര്‍ധിപ്പിച്ച് മൂന്ന് മാസത്തിനുള്ളിലാണ് അടുത്ത നിരക്ക് വര്‍ധന. . 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ വിമാന നിരക്കുകള്‍ 10 മുതല്‍ 30 ശതമാനം വരെ ഉയര്‍ത്തിയിരുന്നു; വിവിധ ദൈര്‍ഘ്യങ്ങളിലെ വിമാന യാത്രാ ടിക്കറ്റുകള്‍ക്ക് 2,000 രൂപ മുതല്‍ 9,800 രൂപ വരെയായിരുന്നു നിരക്ക് വര്‍ധന. അടിസ്ഥാന നിരക്കുകളും ഉയര്‍ന്ന നിരക്കുകളും വര്‍ധിപ്പിച്ചിരുന്നു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *