ബിസിനസുകാര്‍ക്ക് വായ്പാ സഹായത്തുക വര്‍ധിപ്പിച്ച് ഫ്‌ലിപ്കാര്‍ട്ട്

ബിസിനസുകാര്‍ക്ക് വായ്പാ സഹായത്തുക വര്‍ധിപ്പിച്ച് ഫ്‌ലിപ്കാര്‍ട്ട്

തങ്ങളുടെ പങ്കാളികളായ വില്‍പ്പനക്കാര്‍ക്കുള്ള വായ്പാ സഹായത്തുക വര്‍ധിപ്പിച്ച് ഫ്‌ലിപ്കാര്‍ട്ട്. വില്‍പ്പനക്കാരുടെ ബിസിനസ് വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഫ്‌ലിപ്കാര്‍ട്ട് ഗ്രോത്ത് കാപിറ്റല്‍ പദ്ധതി വഴിയുള്ള സഹായത്തുകയാണ് വര്‍ധിപ്പിച്ചത്.

വര്‍ക്കിങ് കാപിറ്റല്‍ ലോണ്‍ പ്രോഗ്രാമിലേക്ക് നിലവിലുള്ള വിവിധ പദ്ധതികള്‍ വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ട് ലയിപ്പിച്ചു. ഇതുവഴി ഫ്‌ലിപ്കാര്‍ട്ട് വഴി വില്‍പ്പന നടത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെ മൂലധന സഹായം ലഭ്യമാകും.

രാജ്യത്തെ നിരവധി എംഎസ്എംഇകള്‍ക്ക് വളരാനും വികസിക്കാനും സാധിക്കുന്ന വിധത്തില്‍ ഇ – കൊമേഴ്‌സ് രംഗം വലിയ മാറ്റത്തിന് സഹായിച്ചെന്ന് ഫ്‌ലിപ്കാര്‍ട്ടിന്റെ ഫിന്‍ടെക് ആന്റ് പേമെന്റ് ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായ രഞ്ജിത്ത് ബൊയനപ്പള്ളി പറഞ്ഞു.

ഈട് വച്ചും അല്ലാതെയും ഒന്‍പത് ശതമാനം വരെ പലിശയ്ക്ക് ഇതിലൂടെ ബിസിനസുകാര്‍ക്ക് വായ്പ ലഭ്യമാകും. അപേക്ഷിച്ച് 24 മണിക്കൂറിനകം സഹായം ലഭ്യമാകുന്ന രീതിയിലാണ് ഫ്‌ലിപ്കാര്‍ട്ട് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന എംഎസ്എംഇകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും നിലനില്‍ക്കാനും ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *