കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വില കൂട്ടി വിറ്റാല്‍ സ്ഥാപനം അടച്ചു പൂട്ടും: മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വില കൂട്ടി വിറ്റാല്‍ സ്ഥാപനം അടച്ചു പൂട്ടും: മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ വില കൂട്ടി വിറ്റാല്‍ സ്ഥാപനം അടച്ചു പൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല സ്ഥാപനങ്ങളും വിലകൂട്ടി വില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനായി സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്താത്ത ഗുണനിലവാരമില്ലാത്ത പള്‍സ്ഓക്‌സീ മീറ്ററുകള്‍ വിപണിയില്‍ നിന്നും വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കൃത്യമായി മനസിലാക്കേണ്ടത് കൊവിഡ് രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അത്യാവശ്യമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പള്‍സ് ഓക്‌സീമീറ്ററുകള്‍ മാത്രമേ വാങ്ങാവൂ. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി ഉടന്‍ പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *