വരുമാന നഷ്ടം; രണ്ടാം വര്‍ഷവും വമ്പന്‍ തുക വായ്പയെടുക്കാന്‍ കേന്ദ്രം

വരുമാന നഷ്ടം; രണ്ടാം വര്‍ഷവും വമ്പന്‍ തുക വായ്പയെടുക്കാന്‍ കേന്ദ്രം

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗവും സര്‍ക്കാരിന്റെ വരുമാന മേഖലകള്‍ക്ക് തിരിച്ചടിയായതോടെ രണ്ടാം വര്‍ഷവും വമ്പന്‍ തുക വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നികുതിപിരിവിലെ കുറവുമൂലം സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താനാണിത്. നടപ്പ് സാമ്പത്തിവര്‍ഷം 1.58 ലക്ഷംകോടി രൂപ(21.7 ബില്യണ്‍ ഡോളര്‍)അധിക വായ്പയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

വെള്ളിയാഴ്ച ചേരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) യോഗം മറ്റ് വിഷയങ്ങളോടൊപ്പം സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ട പരിഹാരം സംബന്ധിച്ചും ചര്‍ച്ച നടത്തും. രാജ്യവ്യാപകമായി ജിഎസ്ടി ഏര്‍പ്പെടുത്തിയതുമൂലം വരുമാനനഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ച നഷ്ടപരിഹാരത്തിന്റെ ഭാഗമാണ് ഈ തുക. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം.

2.7 ലക്ഷം കോടി രൂപയോളമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടിവരികയെങ്കിലും ഈയനത്തില്‍ 1.1 ലക്ഷംകോടി രൂപയാണ് കേന്ദ്രത്തിന് അധികമായി വേണ്ടിവരിക. നടപ്പു ത്രൈമാസത്തില്‍ ഒരു ട്രില്യണ്‍ രൂപ ബോണ്ട് വാങ്ങല്‍ പദ്ധതി പ്രഖ്യാപിക്കല്‍ തുടങ്ങിയ വിവിധ നീക്കങ്ങളിലൂടെ ആര്‍ബിഐക്ക് ഇതുവരെ വരുമാനം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.

ധനകമ്മി പരിഹരിക്കാന്‍ ഈവര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ 12 ലക്ഷം കോടി രൂപയ്ക്കുപുറമെയാണ് 1.1 ലക്ഷംകോടി കേന്ദ്രം കണ്ടെത്തേണ്ടത്. ബോണ്ട് വാങ്ങല്‍ പദ്ധതിയിലൂടെ ഒരു ലക്ഷംകോടി രൂപ സമാഹരിച്ച് ഇതുവരെയുള്ള വരുമാന ചോര്‍ച്ചയ്ക്ക് ആശ്വാസമേകാന്‍ ആര്‍ബിഐക്ക് സാധിച്ചതാണ് വലിയ പ്രതിസന്ധി ഒഴിവാക്കിയത്. ബോണ്ട് ആദായം 20 ബേസിസ് പോയന്റ് താഴ്ത്തി 5.97ശതമാനത്തിലെത്തിക്കാനും റിസര്‍വ് ബാങ്കിന് കഴിഞ്ഞിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *