ലോകത്ത് എവിടെയും സഞ്ചരിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പിനെ പരിചയപ്പെടാം

ലോകത്ത് എവിടെയും സഞ്ചരിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പിനെ പരിചയപ്പെടാം

ഈ ആപ്പ് ഉണ്ടെങ്കിൽ ലോകത്ത് എവിടെ വേണമെങ്കിലും നിങ്ങൾക്ക് സഞ്ചരിക്കാം. What3words (വാട്ട് ത്രി വേഡ്‌സ്) എന്നാണ് മൊബൈൽ ആപ്പിന്റെ പേര്. ഐഒഎസ്, ആൻഡ്രോയ്ഡ് ഫോണുകളിൽ ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്. നമ്മളിൽ പലരും അറിയാത്ത സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിന് ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവരാണ്. എന്നാൽ ഗൂഗിൾ മാപ്പിന് പല വിധ പരിമിതികളുമുണ്ട്. ഗൂഗിൾ മാപ്പിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ചില സമയങ്ങളിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ അനുഭവിക്കാറുമുണ്ട്. എന്നാൽ ഇവിടെയാണ് വാട്ട്ത്രിവേഡ്‌സ് ആപ്പ് വ്യത്യസ്തമാകുന്നത്.ജിയോ കോഡ് സിസ്റ്റം വഴി പ്രവർത്തിച്ച് ലേക്കേഷൻ കണ്ടെത്താൻ സഹായിക്കുന്ന ആപ്പാണ് വാട്ട് ത്രി വേഡസ്്. ലോകത്തെ 57000 ത്തോളം ട്രില്യൺ ചെറിയ സ്‌ക്വയർ ക്യൂബുകളായി തിരിച്ചിരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

ഈ സ്‌ക്വയറിലൂടെ ലോകത്തെവിടെയുമുളള യഥാർത്ഥ ലേക്കേഷനിലേക്ക് ആളുകളെ എത്തിക്കാൻ ആപ്പ് സഹായിക്കുന്നു. ഓരോ സ്വകയറിനും മൂന്ന് രസകരമായ വാക്കുകൾ അടങ്ങുന്ന യൂണികോഡ് നൽകുന്നു. 43 ഭാഷകളിൽ ഈ ആപ്പ് ഉപയോഗിക്കാനാകും.40,000 ത്തോളം ഇംഗ്ലീ്ഷ് വാക്കുകൾ ഇതിനായി ഉപയോഗിക്കുന്നു. ആളുകൾക്ക് മനസ്സിലാകുന്നതും, ലളതമായ ഉച്ചാരണവും ഉളള വാക്കുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും എളുപ്പമാണ്. പല രാജ്യങ്ങളിലും ആളുകൾ ഈ ആപ്പ് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. വരും കാലഘട്ടത്തിൽ ഇന്ത്യയിലും ഈ ആപ്പ് സജീവമാകും.

ഇംഗ്ലണ്ട് ആസ്ഥാനമായുളള കമ്പനിയാണ് ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ക്രിസ് ഷെൽഡ്രിക്ക്, ജാക്ക് വാലി,മോഹൻ ഗാനസലിംഗം,മൈക്കൾ ഡെന്റ് എന്നീ നാല് പേർ ചേർന്ന് 2013 ജൂലായിൽ ആണ് കമ്പനി ആരംഭിക്കുന്നത്. ക്രിസ് ഷെൽഡ്രിക്ക് ഒരു ഈവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിയിരുന്നു. ക്രിസ് ഒരിക്കൽ ഒരു സംഗീത ഈവന്റ് സംഘടിപ്പിച്ചപ്പോൾ അതിന്റെ ഉപകരണങ്ങളും, ആളുകളെയും മറ്റും ലോക്കേഷനിൽ എത്തിക്കുന്നതിന് വേണ്ടി അനുഭവിച്ച ബുദ്ധമുട്ടിൽ നിന്നുമാണ് അദ്ദേഹത്തിന്റെ പങ്കാളിയായ മോഹൻ ഗാനസിലിംഗവുമായി ഒരുമിച്ച് ഇങ്ങനെയൊരു ആശയം തുടങ്ങി. പിന്നീടാണ് മറ്റു രണ്ടു പേർ ചേർന്നത്. 2013 ൽ 5 ലക്ഷത്തോളം യുഎസ് ഡോളറോളം സീഡ് ഫണ്ട് കിട്ടിയാണ് കമ്പനി തുടങ്ങുന്നത്. 2018 ൽ മേഴ്‌സിഡസ് ബെൻസ് ഈ കമ്പനിയിൽ 10 ശതമാനം സ് റ്റോക്ക് എടുക്കുക ഉണ്ടായി. ബെൻസിന്റെ എ ക്ലാസ് വാഹനങ്ങളിലാണ് ലേക്കേഷൻ കണ്ടെത്തുന്നതിന് ഇത്തരത്തിലൊരു ആപ്പ് ആദ്യമായി ഉൾപ്പെടുത്തുന്നത്. ഇന്ത്യയിൽ ടാറ്റാ നെക്‌സോണിൽ ഈ ആപ്പ് ലഭ്യമാണ്.

(കടപ്പാട് : ഡോ.രഞ്ജിത്ത് രാജ്, മാനേജിങ് ഡയറക്ടർ, പാഡിൽ ബിസിനസ് കൺസൾട്ടൻ്റ്സ്)

https://www.facebook.com/watch/?v=2656434557987452
Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *