കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ശമ്പളം തുടര്‍ന്നും നല്‍കും; ടാറ്റ സ്റ്റീല്‍

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ശമ്പളം തുടര്‍ന്നും നല്‍കും; ടാറ്റ സ്റ്റീല്‍

കോവിഡ് തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം ലക്ഷങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അങ്ങനെ മരിച്ചവരില്‍ പലരും കുടുംബങ്ങളുടെ ഏക ആശ്രയങ്ങളും ആയിരുന്നു.

ഈ ഘട്ടത്തിലാണ് ടാറ്റ സ്റ്റീല്‍ ഒരു നിര്‍ണായക തീരുമാനമെടുക്കുന്നത്. തങ്ങളുടെ ജീവനക്കാര്‍ ആരെങ്കിലും കൊവിഡ് ബാധിച്ച് മരിച്ചാല്‍, അവരുടെ കുടുംബങ്ങള്‍ അനാഥമാകില്ലെന്ന് ഉറപ്പിക്കുന്നതാണ് ടാറ്റ സ്റ്റീല്‍സിന്റെ തീരുമാനം.

കൊവിഡ് ബാധിച്ച മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക്, അവര്‍ സ്വീകരിച്ചിരുന്ന മാസ ശമ്പളം തുടര്‍ന്നും നല്‍കാന്‍ ആണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനി തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് അവസാനം ലഭിച്ച ശമ്പളം എത്രയോ അതായിരിക്കും തുടര്‍ന്ന് ലഭിക്കുക. വിരമിക്കല്‍ പ്രായമായ 60 വയസ്സുവരെ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളം എല്ലാ മാസവും കുടുംബത്തിന് നല്‍കും. കമ്പനിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ആണ് ഇങ്ങനെ ഒരു സേവനം ഒരുക്കിയിരിക്കുന്നത്.

ശമ്പളം മാത്രമല്ല ഇങ്ങനെ നല്‍കുക. ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും താമസ സൗകര്യങ്ങളും ഈ കാലയളവില്‍, കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരന്റെ കുടുംബത്ത് നല്‍കും. മെയ് 23 ന് ആണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജംഷഡ്പൂര്‍ കേന്ദ്രമായാണ് ടാറ്റ സ്റ്റീല്‍ പ്രവര്‍ത്തിക്കുന്നത്.

കൊവിഡ് ബാധിച്ച് മരിക്കുന്ന തങ്ങളുടെ സ്ഥാപനത്തിലെ മുന്‍നിര പോരാളികളായ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ ചെലവും ടാറ്റ സ്റ്റീല്‍ തന്നെ വഹിക്കും. ബിരുദ തലം വരെയുള്ള പഠനത്തിന്റെ ചെലവാണ് വഹിക്കുക.

ടാറ്റ അയേണ്‍ ആന്റ് സ്റ്റീല്‍ കമ്പനി ലിമിറ്റഡ് (ടിസ്‌കോ) എന്ന പേരിലായിരുന്നു ടാറ്റ സ്റ്റീല്‍ ആദ്യം അറിയപ്പെട്ടിരുന്നത്. ഇന്ന് ലോകത്തിലെ തന്നെ ഒന്നംനിര സിറ്റീല്‍ കമ്പനികളില്‍ ഒന്നാണ് ഇത്. 26 രാജ്യങ്ങളില്‍ ടാറ്റ സ്റ്റീലിന് സാന്നിധ്യമുണ്ട്. ലോകത്തിലെമ്പാടുമായി എണ്‍പതിനായിരത്തിലധികം ജീവനക്കാരും ടാറ്റ് സ്റ്റീലില്‍ ജോലി ചെയ്യുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *