ഓഫര്‍ പെരുമഴയുമായി ഫ്‌ലിപ്കാര്‍ട്ട്

ഓഫര്‍ പെരുമഴയുമായി ഫ്‌ലിപ്കാര്‍ട്ട്

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികള്‍ക്കും ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും വന്‍ ഓഫറാണ് നല്‍കുന്നത്.

ഫ്‌ലിപ്കാര്‍ട്ടില്‍ മെയ് 27 മുതല്‍ 29 വരെയാണ് ‘ബിഗ് സേവിംഗ്‌സ് ഡേ സെയില്‍’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉല്‍പന്നങ്ങള്‍ക്കും വന്‍ ഇളവുകളാണ് നല്‍കുന്നത്. 40 ഇഞ്ച് എല്‍ഇഡി സ്മാര്‍ട് ടിവി 18,999 ന് ഫ്‌ലിപ്കാര്‍ട്ട് പ്ലസ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ഫ്‌ലിപ്കാര്‍ട്ട് സെയിലില്‍ കേവലം 13,799 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 9,499 രൂപയിലും തുടങ്ങുന്നു. തോംസണ്‍ 32PATH0011, 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 13,799 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 19,999 രൂപയും 75 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ സ്മാര്‍ട് ടിവിക്ക് 105,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 54,999 രൂപയാണ്. 24 ഇഞ്ചിന്റെ എല്‍ഇഡി ടിവി 9,499 രൂപയ്ക്കും വില്‍ക്കുന്നു.

ഫ്‌ലിപ്കാര്‍ട് വഴി തോംസണിന്റെ സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളും വില്‍ക്കുന്നുണ്ട്. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകള്‍ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന് 6,999 രൂപയ്ക്കാണ് വില്‍ക്കുക. 10.5 കിലോഗ്രാം ഫുള്‍ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 28,499 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *