ഡെലിവറി ബോയ്‌സിന് കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ ആരംഭിച്ച് സ്വിഗിയും സൊമാറ്റോയും

ഡെലിവറി ബോയ്‌സിന് കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ ആരംഭിച്ച് സ്വിഗിയും സൊമാറ്റോയും

തങ്ങളുടെ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ ആരംഭിച്ച് ഭക്ഷണവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റോയും. ഡല്‍ഹിയില്‍ തങ്ങളുടെ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചുകഴിഞ്ഞെന്ന് സൊമാറ്റോ ഫൗണ്ടര്‍ ദീപേന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ മുംബൈയിലും ബെംഗളൂരുവിലും മറ്റ് പട്ടണങ്ങളിലും വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കുറിച്ചു. സ്വിഗി ബെംഗളൂരുവില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.

പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു എന്ന് ഇരു കമ്പനികളും അവകാശപ്പെട്ടു. സ്വയം വാക്‌സിന്‍ എടുക്കുന്ന തൊഴിലാളികള്‍ക്ക് ചെലവാകുന്ന തുക നല്‍കാന്‍ ഇരു കമ്പനികളും തീരുമാനിച്ചു. സ്വിഗിയാണ് ആദ്യം തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. പിന്നാലെ സൊമാറ്റോയും ഇക്കാര്യം വ്യക്തമാക്കി. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ തൊഴിലാളികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ഇരു കമ്പനികളും അറിയിച്ചു.

മാക്‌സ് ഹെല്‍ത്ത്കെയറുമായി ചേര്‍ന്നാണ് സൊമാറ്റോ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നത്. 1,50,000 തൊഴിലാളികള്‍ക്ക് തങ്ങള്‍ വാക്‌സിന്‍ നല്‍കുമെന്ന് സൊമാറ്റോ അറിയിച്ചു. സ്വിഗിയാവട്ടെ, തൊഴിലാളികള്‍ക്കും കുടുംബക്കാര്‍ക്കും 24 മണിക്കൂറും ഓണ്‍ലൈനായി ഡോക്ടര്‍മാരുടെ സേവനം ഒരുക്കുമെന്ന് വ്യക്തമാക്കി. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ഊബര്‍ തുടങ്ങിയ കമ്പനികളും ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങുകയാണ്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *