ആദായ നികുതി ഇ -ഫയലിങ്ങിന് പുതിയ സൈറ്റ് വരുന്നു

ആദായ നികുതി ഇ -ഫയലിങ്ങിന് പുതിയ സൈറ്റ് വരുന്നു

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുളള പുതിയ സൈറ്റ് ജൂൺ ഏഴിന് പുറത്തിറക്കും.www.incometax.gov.in എന്ന ലിങ്കിലാണ് വെബ്‌സൈറ്റ് ലഭ്യമാകുക. നികുതി ദായകർക്ക് എളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർട്ടൽ നവീകരിക്കുന്നത്.പോർട്ടൽ നവീകരിക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്ന് മുതൽ ആറ് വരെയുളള ദിവസങ്ങളിൽ നിലവിലുളള പഴയ പോർട്ടൽ ലഭ്യമാകില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചുട്ടുണ്ട്. പുതിയ പോർട്ടലിലേക്കുളള ഡാറ്റാ കൈമാറ്റം ഉൾപ്പടെയുളള പ്രവർത്തനം ഈ കാലയളവിൽ നടത്തും.

പരാതികൾ കേൾക്കുന്നതും പരിഹരിക്കുന്നതും ജൂൺ 10 ന് ശേഷമേ ഉണ്ടാകു. മുൻപ് നിശ്ചയിച്ചിട്ടുളള പരാതികൾ ജൂൺ 10 ന് ശേഷമുളള തീയതിയിലേക്ക് മാറ്റണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും, നികുതിവിവരങ്ങൾ അറിയുന്നതിനും ഇ പോർട്ടൽ ആണ് നികുതിദായകർ ഉപയോഗിക്കുന്നത്. പുതിയ സൈറ്റ് വരുന്നതോടെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് വേഗത്തിൽ പൂർത്തികരിക്കാനാകും. നികുതി ദായകർക്ക് വേഗത്തിൽ റീ ഫണ്ട് നൽകും.

എല്ലാ ഇടപാടുകളും, അപ് ലോഡുകളും തീർപ്പാകാത്ത നടപടികളും ഒറ്റ ഡാഷ് ബോഡിൽ ദൃശ്യമാകും. നികുതി ദായകന് തുടർ പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ ഇതിലൂടെ സാധിക്കും. എഫ്എക്യുകൾ, ട്യൂട്ടോറിയലുകൾ, വീഡിയോകൾ തുടങ്ങിയവയിലൂടെ നികുതി ദായകന് സഹായം നൽകുന്ന കാൾ സെന്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെസ്‌ക് ടോപ്പ് പാർട്ടലിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഉൾപ്പെടുന്ന മൊബൈൽ ആപ്പും വൈകാതെ ലഭ്യമാകും. മൾട്ടി പേയ്‌മെന്റ് സൗകര്യവും ഇതിലൂടെ ലഭ്യമാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *