ഇരുട്ടടിയായി ഇന്ധനവില; പെട്രോള്‍-ഡീസല്‍ വില ഇന്നും കൂട്ടി

ഇരുട്ടടിയായി ഇന്ധനവില; പെട്രോള്‍-ഡീസല്‍ വില ഇന്നും കൂട്ടി

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 23 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 27 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന് 90 രൂപ 63 പൈസയുമാണ് വില. ഈ മാസം പതിമൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *