ആക്‌സിസ് ബാങ്കിലെ 1.95 ശതമാനം ഓഹരി വിറ്റ് കേന്ദ്രസര്‍ക്കാര്‍ നേടിയത് 4000 കോടി രൂപ

ആക്‌സിസ് ബാങ്കിലെ 1.95 ശതമാനം ഓഹരി വിറ്റ് കേന്ദ്രസര്‍ക്കാര്‍ നേടിയത് 4000 കോടി രൂപ

ആക്‌സിസ് ബാങ്കിലെ 1.95 ശതമാനം ഓഹരി വിറ്റ് കേന്ദ്രസര്‍ക്കാര്‍ 4000 കോടി രൂപ നേടി. ഇക്കാര്യം ഡിപാര്‍ട്‌മെന്റ് ഓഫ് ഇന്‍വസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹിന്‍ കണ്ഠ പാണ്ഡെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സ്‌പെസിഫൈഡ് അണ്ടര്‍ടേക്കിങ് ഓഫ് ദി യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (എസ്യുയുടിഐ) വഴി കൈവശം വെച്ചിരുന്ന ഓഹരിയായിരുന്നു ഇത

ഒരു ഓഹരിക്ക് 680 രൂപയായിരുന്നു മുഖവില. ആകെ 5.80 കോടി ഓഹരികളാണ് വിറ്റത്. ഇതില്‍ 3.60 കോടി ഓഹരികള്‍ ബേസ് ഇഷ്യൂ വഴിയും 2.20 കോടി ഓഹരികള്‍ ഗ്രീന്‍ഷൂ ഓപ്ഷന്‍ വഴിയുമാണ്.

2021 മാര്‍ച്ച് അവസാനം വരെ ആക്‌സിസ് ബാങ്കിന്റേതായി എസ്യുയുടിഐയുടെ പക്കല്‍ 3.45 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. 701 രൂപ വീതം വിലയ്ക്ക് 1.95 ശതമാനം ഓഹരികള്‍ വഴി 4000 കോടി രൂപ രണ്ട് ദിവസം കൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടിലെത്തി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *