ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങളുടെ നിരോധനം നീട്ടി കാനഡ

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങളുടെ നിരോധനം നീട്ടി കാനഡ

കാനഡ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങളുടെ നിരോധനം നീട്ടി . കൊവിഡ് വ്യാപനം കണക്കിലെടുത്ത് പാക്കിസ്ഥാനില്‍ നിന്നുള്ള ഫ്‌ലൈറ്റുകളുടെയും നിരോധനം നീട്ടിയിട്ടുണ്ട്. യാത്രക്കാരെ അനിശ്ചിതത്വത്തില്‍ ആക്കി ജൂണ്‍ 21 വരെയാണ് ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍ക്ക് നിരോധനം.

ഏപ്രില്‍ 22-നായിരുന്നു ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള ഫ്‌ലൈറ്റുകള്‍ക്ക് ആദ്യം കാനഡ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഒരു മാസത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനം വീണ്ടും നീട്ടിയത് യാത്രകള്‍ ബുക്ക് ചെയ്തിരുന്നവരെ അനിശ്ചിതത്വത്തില്‍ ആക്കിയേക്കും.കൊവിഡ് -19 നെ നേരിടാനുള്ള പ്രചാരണത്തിന്റെ ഭാഗമായി ആണ് വിലക്കെന്നാണ് ഔദ്യോഗിക വിശദീകരണം. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ആണ് യാത്രാ നിരോധനം നീട്ടിയ കാര്യം അറിയിച്ചത്.

ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 2021 മെയ് 31 വരെ ഇന്ത്യന്‍ സര്‍ക്കാരും നീട്ടി വെച്ചിട്ടുണ്ട്. അതേസമയം ചരക്കു വിമാനങ്ങള്‍ക്ക് ഇത് ബാധകമല്ല. ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്‌ലൈറ്റുകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്

കൊവിഡ് പശ്ചാത്തലത്തില്‍ യുഎസ്, യുകെ, കുവൈറ്റ്, ഫ്രാന്‍സ്, കാനഡ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്., മാലിദ്വീപ്, ജര്‍മ്മനി, ഇറ്റലി, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *