രണ്ട് മിനിട്ടുകൊണ്ട് വീടുകളില്‍ കൊവിഡ് ടെസ്റ്റ് ചെയ്യാം; 15 മിനിട്ടിനുള്ളില്‍ ഫലം ലഭിക്കുന്ന കിറ്റുമായി ഇന്ത്യന്‍ കമ്പനി

രണ്ട് മിനിട്ടുകൊണ്ട് വീടുകളില്‍ കൊവിഡ് ടെസ്റ്റ് ചെയ്യാം; 15 മിനിട്ടിനുള്ളില്‍ ഫലം ലഭിക്കുന്ന കിറ്റുമായി ഇന്ത്യന്‍ കമ്പനി

ഇനി കൊവിഡ് ടെസ്റ്റിനായി വീടു വിട്ട് പോകേണ്ട ആവശ്യമില്ല. വീട്ടിലിരുന്ന് കേവലം രണ്ട് മിനിട്ടുകൊണ്ട് കൊവിഡ് ടെസ്റ്റ് നടത്താനാവുന്ന കിറ്റ് വികസിപ്പിച്ച് പൂനെ ആസ്ഥാനമായുള്ള കമ്പനി. കൊവിസെല്‍ഫ് എന്ന് പേരിട്ടിരിക്കുന്ന ഈ കിറ്റ് അടുത്ത ഒരാഴ്ചയ്ക്കകം രാജ്യത്തെ ഏഴ് ലക്ഷത്തോളം ഫാര്‍മസികളില്‍ ലഭ്യമാകുമെന്ന് കിറ്റ് വികസിപ്പിച്ച മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ഡയറക്ടര്‍ സുജീത് ജെയിന്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ടെസ്റ്റ് കിറ്റിന് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

രണ്ട് മിനിട്ടുകൊണ്ട് കൊവിഡ് സാമ്പിള്‍ പരിശോധിക്കാനാവും, ഫലം പൂര്‍ണമായും അറിയുന്നതിന് 15 മിനിട്ടോളം സമയമാണ് ആവശ്യമായി വരുന്നത്. എന്നാല്‍ ഈ പരിശോധന സ്വയം ഉപയോഗത്തിനുള്ളത് മാത്രമാണ്. ലബോറട്ടറി നടത്തിയ ടെസ്റ്റുകളില്‍ പോസിറ്റീവ് ആയ ആളുകളുടെ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് മാത്രമാവും ഇതുപയോഗിക്കാന്‍ അനുമതി ലഭിക്കുക. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഐസിഎംആര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

വീട്ടില്‍ വച്ചുള്ള ടെസ്റ്റില്‍ പോസിറ്റീവായാല്‍ വേറെ പരിശോധനകള്‍ നടത്തേണ്ട ആവശ്യമില്ല. ഇവര്‍ ക്വാറന്റീനിലേക്ക് മാറണമെന്ന് ഐസിഎംആര്‍ അറിയിച്ചു. പരിശോധന ലാബുകളിലെ തിരക്ക് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *