ആമസോണ്‍ പ്രൈം പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവസാനിപ്പിച്ചു ; ആര്‍ബിഐ ഉത്തരവിനെ തുടര്‍ന്നാണ് നടപടി

ആമസോണ്‍ പ്രൈം പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവസാനിപ്പിച്ചു ; ആര്‍ബിഐ ഉത്തരവിനെ തുടര്‍ന്നാണ് നടപടി

പ്രമുഖ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവസാനിപ്പിച്ചു. ഇനിമുതല്‍ മൂന്ന് മാസം, ഒരുവര്‍ഷം സബ്സ്‌ക്രിപ്ഷന്‍ മാത്രമേ ഉണ്ടാകുകയുള്ളു.

ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ ഉത്തരവ് മൂലമാണ് നടപടി. അതേസമയം, മൂന്നു മാസത്തേക്ക് 329 രൂപ നല്‍കി പ്രൈം ആസ്വദിക്കാം. വാര്‍ഷിക വരിസംഖ്യ 999 രൂപയാണ്.

129 രൂപ മുതല്‍ ആമസോണ്‍ പ്രൈം ലഭ്യമായിക്കൊണ്ടിരുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടിയാകും. എ.എഫ്.എയുമായി പൊരുത്തപ്പെടാത്ത ഇത്തരത്തിലുള്ള ഇടപാടുകള്‍ മാര്‍ച്ച് 31ന് ശേഷം നടത്താന്‍ സാധിക്കില്ല എന്നായിരുന്നു ആര്‍ബിഐ ഉത്തരവ്.

എന്നാല്‍ ഉപയോക്താക്കളുടെ അസൗകര്യം കണക്കിലെടുത്ത് കമ്പനികള്‍ക്ക് സെപ്റ്റംബര്‍ വരെ സമയം നീട്ടി നല്‍കിയിരുന്നു. കാര്‍ഡ് ഇടപാടുകാരുടെ സുരക്ഷ വര്‍ധിപ്പിക്കാനാണ് ഈ നടപടി എന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *