വിദേശികള്‍ക്ക് യുഎഇയില്‍ പുതിയ കമ്പനി തുടങ്ങാന്‍ സ്വദേശികളുടെ സഹായം വേണ്ട ; നിയമഭേദഗതിക്ക് തയ്യാറായി ഭരണകൂടം

വിദേശികള്‍ക്ക് യുഎഇയില്‍ പുതിയ കമ്പനി തുടങ്ങാന്‍ സ്വദേശികളുടെ സഹായം വേണ്ട ; നിയമഭേദഗതിക്ക് തയ്യാറായി ഭരണകൂടം

യുഎഇയില്‍ വിദേശികള്‍ക്ക് പുതിയ കമ്പനികള്‍ തുടങ്ങുന്നതിന് സ്വദേശികളുടെ സഹായം ഇനി ആവശ്യമായി വരില്ല. ഭരണകൂടം രാജ്യത്ത് നിലവിലുള്ള കമ്പനി നിയമം മാറ്റാനുള്ള തീരുമാനത്തിലാണെന്ന് വാര്‍ത്ത ഏജന്‍സിയായ ഡബ്ല്യുഎഎം റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

ആഗോള വിപണിയില്‍ രാജ്യത്തിന്റെ മത്സരോത്സുകത പരിപോഷിപ്പിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ ശ്രമം. ഇതിനായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി സഹായം നല്‍കുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍മാറി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷമാണ് വിദേശികള്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശം അനുവദിക്കുന്ന തരത്തില്‍ കമ്പനി നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഭരണകൂടം തീരുമാനിച്ചത്. ഗള്‍ഫ് രാജ്യത്തേക്ക് വിദേശികളെയും നിക്ഷേപവും എത്തിക്കുകയെന്ന ലക്ഷ്യമാണ് ഇതില്‍ പ്രധാനം. 2018 ല്‍ തന്നെ ചില ബിസിനസ് മേഖലകളില്‍ വിദേശികള്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശം അനുവദിച്ചിരുന്നു. ഇതിന് പുറമെ ഫ്രീ സോണുകളിലും ഉടമസ്ഥാവകാശം ലഭിച്ചിരുന്നു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *